കാഫിർ സ്ക്രീൻഷോട്ട് വിവാദം,യൂത്ത് ലീഗ് നടത്തുന്ന ലോങ് മാർച്ച് ഇന്ന് അവസാനിക്കും

Advertisement

കോഴിക്കോട്.കാഫിർ സ്ക്രീൻഷോട്ട് വിവാദത്തിൽ കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് യൂത്ത് ലീഗ് നടത്തുന്ന രണ്ട് ദിവസത്തെ ലോങ് മാർച്ച് ഇന്ന് അവസാനിക്കും. പോലീസ് മാർക്സിസ്റ്റ് ഗൂഢാലോചനക്കെതിരെ ജനകീയ യുവശക്തി എന്ന പ്രമേയം ഉയർത്തിപ്പിടിച്ചുകൊണ്ടാണ് ലോങ് മാർച്ച് നടത്തുന്നത്. താഴങ്ങാടിയിൽ നിന്ന് ആരംഭിച്ച് വടകര എസ്പി ഓഫീസിൽ സമാപിക്കുന്ന ഇന്നത്തെ മാർച്ച് മുസ്ലിംലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി എം എ സലാം ഉദ്ഘാടനം ചെയ്യും. യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി കെ ഫിറോസ്, മുസ്ലിം ലീഗ് ദേശീയ സെക്രട്ടറി സി കെ സുബൈർ തുടങ്ങിയവർ പങ്കെടുക്കും.