വാർത്താ നോട്ടം

Advertisement

2024 സെപ്തംബർ 09 തിങ്കൾ

BREAKING NEWS

👉എം മുകേഷിൻ്റെ മുൻകൂർ ജാമ്യത്തിന് സർക്കാർ അപ്പിൽ നൽകില്ല

👉മുഖ്യമന്ത്രിക്ക് എഡിജിപി എം ആർ അജിത്ത് കുമാറിൻ്റെ കത്ത്. ആരോപണം തെറ്റെന്ന് കണ്ടെത്തിയാൽ നിയമ നടപടി വേണം

👉പാലക്കാട് കണക്കം തുരുത്തിയിൽ വൈദ്യുതി വേലിയിൽ നിന്ന് ഷോക്കേറ്റ് 80കാരൻ മരിച്ചു.

👉 6 ലക്ഷത്തിലധികം പേർക്ക് സൗജന്യ ഓണക്കിറ്റ് വിതരണത്തിൻ്റെ സംസ്ഥാന തല ഉദ്ഘാടനം തിരുവനന്തപുരം പേരൂർക്കടയിൽ മന്ത്രി ജി ആർ അനിൽ നിർവ്വഹിച്ചു.

🌴കേരളീയം🌴

🙏 എഡിജിപി എംആര്‍ അജിത് കുമാര്‍ അവധി നേരത്തെയാക്കാന്‍ സാധ്യത. ഈ മാസം 14 മുതല്‍ നാലു ദിവസത്തേക്കാണ് നിലവില്‍ അവധി അനുവദിച്ചിരിക്കുന്നതെങ്കിലും ആരോപണങ്ങളും നിലവിലെ വിവാദങ്ങളും തുടരുന്ന പശ്ചാത്തലത്തിലും അന്വേഷണം നടക്കുന്നതിനാലും നേരത്തെ തന്നെ അവധി ആവശ്യപ്പെട്ടേക്കുമെന്നാണ് വിവരം.

🙏 എഡിജിപി അജിത് കുമാറിന് ക്വാറികളില്‍ നിന്ന് മാസപ്പടി കിട്ടുന്നുണ്ടെന്നും കോട്ടക്കല്‍ പൊലീസ് സ്റ്റേഷന്‍ കോമ്പൗണ്ടില്‍ നിര്‍മ്മിച്ച കെട്ടിടത്തിന്റെ പേരില്‍ വലിയ സാമ്പത്തിക തട്ടിപ്പ് നടന്നിട്ടുണ്ടെന്നും പി.വി.അന്‍വര്‍ എം.എല്‍.എ. എഡിജിപി എംആര്‍ അജിത് കുമാറിനെ സസ്പെന്‍ഡ് ചെയ്താല്‍ പോരെന്നും പിരിച്ചുവിടുകയാണെന്ന് ചെയ്യേണ്ടതെന്നും സര്‍ക്കാര്‍ അത്തരമൊരു തീരുമാനം എടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നതും അന്‍വര്‍ പറഞ്ഞു.

🙏 കോഴിക്കോട് റിയല്‍ എസ്റ്റേറ്റ് ഇടനിലക്കാരന്‍ മാമി തിരോധനക്കേസില്‍ പൊലീസിനുണ്ടായ വീഴ്ചകളും സംശയങ്ങളും കേസ് പുതുതായി ഏറ്റെടുത്ത ക്രൈംബ്രാഞ്ച് സംഘത്തിന് മുന്നില്‍ പരാതിയായി നല്‍കുമെന്ന് കുടുംബം. പുതിയ അന്വേഷണ സംഘത്തില്‍ വിശ്വാസമുണ്ടെന്നും. സിബിഐ വരണമെന്ന ആവശ്യത്തില്‍ ഇനി എന്ത് നിലപാട് എടുക്കണമെന്നത് നിയമവിദ്ഗരുമായി ആലോചിച്ച് തീരുമാനിക്കുമെന്നും കുടുംബവും ആക്ഷന്‍ കമ്മിറ്റിയും പറഞ്ഞു.

🙏 മാഫിയ സംരക്ഷകനായ മുഖ്യമന്ത്രി രാജിവെക്കുക, രാഷ്ട്രീയ ലാഭത്തിനായി തൃശ്ശൂര്‍ പൂരം കലക്കിയ ഗൂഢാലോചനക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കുക, ആഭ്യന്തര വകുപ്പിന്റെ ക്രിമിനല്‍വല്‍ക്കരണം അവസാനിപ്പിക്കുക, വിലക്കയറ്റം നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ അടിയന്തരമായി പൊതു വിപണിയില്‍ ഇടപെടുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ട് മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തില്‍ നാളെ വൈകിട്ട് 6 മണിക്ക് പ്രതിഷേധ തീപ്പന്തം നടത്തുമെന്ന് കെപിസിസി സംഘടന ജനറല്‍ സെക്രട്ടറി എംലിജു.

🙏ഗോവയില്‍ മുസ്ലിം ജനസംഖ്യ കൂടുന്നുവെന്നും ക്രിസ്ത്യാനികള്‍ കുറയുന്നുവെന്നുമുളള ഗോവാ ഗവര്‍ണര്‍ പി.എസ്.ശ്രീധരന്‍ പിള്ളയുടെ പരാമര്‍ശം വിവാദത്തില്‍. എറണാകുളം കരുമാലൂര്‍ സെന്റ് മേരിസ് പള്ളിയിലെ ചടങ്ങില്‍ പങ്കെടുത്ത് സംസാരിക്കവെ ശ്രീധരന്‍ പിള്ള നടത്തിയ പരാമര്‍ശമാണ് വിവാദത്തിലായത്.

🙏 സംസ്ഥാനത്ത് അവയവം മാറ്റിവയ്ക്കല്‍ പ്രക്രിയ കൂടുതല്‍ ഫലപ്രദമായി നടപ്പിലാക്കാന്‍ സര്‍ക്കാര്‍ ഉപദേശക സമിതി രൂപീകരിച്ച് വിജ്ഞാപനമിറക്കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. 1994ലെ ട്രാന്‍സ്പ്ലാന്റേഷന്‍ ഓഫ് ഹ്യൂമണ്‍ ഓര്‍ഗണ്‍സ് ആക്ട് പ്രകാരമായിരിക്കും ഈ സമിതി പ്രവര്‍ത്തിക്കുക.

🙏 സഹോദരങ്ങള്‍ തമ്മിലുള്ള വഴക്കിനിടെ മര്‍ദനമേറ്റ് ജ്യേഷ്ഠന്‍ മരിച്ചു. വര്‍ക്കല ചെറുന്നിയൂര്‍ കാറാത്തല ലക്ഷംവീട് അജി വിലാസത്തില്‍ അജിത്ത് (36) ആണ് സഹോദരന്‍ അനീഷിന്റെ മര്‍ദനമേറ്റ് മരിച്ചത്. ഇന്നലെ രാത്രി 9.30 ഓടെയാണ് സംഭവം. 2017-ലെ ഒരു കൊലപാതകക്കേസില്‍ ഒന്നാം പ്രതിയാണ് കൊല്ലപ്പെട്ട അജിത്ത്.

🇳🇪 ദേശീയം 🇳🇪

🙏 രാജ്യത്ത് ഒരാളില്‍ എം പോക്സ് സംശയിക്കുന്നതായി കേന്ദ്ര ആരോഗ്യമന്ത്രാലയം. വിദേശത്ത് നിന്നെത്തിയ യുവാവിലാണ് രോഗലക്ഷണം കണ്ടത്. ഇയാളെ ആശുപത്രി നിരീക്ഷണത്തിലേക്ക് മാറ്റിയെന്നും ആശങ്കപ്പെടേണ്ട സാഹചര്യം നിലവിലില്ലെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു.

🙏 തമിഴ് സിനിമാ മേഖലയിലെ അതിക്രമം സംബന്ധിച്ച് പരാതി നല്‍കാന്‍ കമ്മറ്റിയെ നിയോഗിച്ച് താര സംഘടനയായ നടികര്‍സംഘം. നടി രോഹിണി അധ്യക്ഷയായിട്ടുള്ള സമിതിയെയാണ് നിയോഗിച്ചത്. പരാതിയുമായി സ്ത്രീകള്‍ മുന്നോട്ട് വരണമെന്ന് രോഹിണി അഭ്യര്‍ഥിച്ചു.

🙏 ഹരിയാണ നിയമസഭാ തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥിത്വ പ്രഖ്യാപനത്തിന് പിന്നാലെ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമിട്ട് ഒളിമ്പിക്സ് ഗുസ്തി താരം വിനേഷ് ഫോഗട്ട്. ജുലാന മണ്ഡലത്തില്‍ കോണ്‍ഗ്രസ് സീറ്റില്‍ മത്സരിക്കുന്ന താരം ജിന്ദ് മേഖലയിലാണ് തിരഞ്ഞെടുപ്പ് പ്രചാരണമാരംഭിച്ചത്.

🙏 മുന്‍ ഗുസ്തി താരവും കിസാന്‍ കോണ്‍ഗ്രസ് വര്‍ക്കിങ് ചെയര്‍മാനുമായ ഭജ്റംഗ് പുനിയക്ക് കോണ്‍ഗ്രസില്‍ ചേര്‍ന്നതിന് പിന്നാലെ വധഭീഷണി. വിദേശ ഫോണ്‍ നമ്പറില്‍ നിന്ന് വാട്ട്സാപ്പിലൂടെയാണ് ഭീഷണി സന്ദേശം ലഭിച്ചത്.കോണ്‍ഗ്രസ് വിട്ടില്ലെങ്കില്‍ അനന്തരഫലം അനുഭവിക്കാന്‍ തയ്യാറായിക്കൊള്ളാനാണ് സന്ദേശത്തിലുള്ളത്.

🙏 എക്സൈസ് കോണ്‍സ്റ്റബിള്‍ പരീക്ഷയുടെ ശാരീരിക ക്ഷമതാ പരീക്ഷയ്ക്കിടെ മരിച്ചത് 12 ഉദ്യോഗാര്‍ത്ഥികള്‍. ജാര്‍ഖണ്ഡിലാണ് സംഭവം. 19 മുതല്‍ 31 വരെ പ്രായമുള്ള ഉദ്യോഗാര്‍ത്ഥികളാണ് റിക്രൂട്ട്മെന്റിന്റെ ആദ്യഘട്ടത്തില്‍ മരിച്ചത്. സംസ്ഥാനത്തെ ഏഴ് കേന്ദ്രങ്ങളിലാണ് കായികക്ഷമത പരിശോധനയ്ക്കിടെ ഉദ്യോഗാര്‍ത്ഥികള്‍ മരിച്ചത്.

🙏 ലക്നൗവിലെ ട്രാന്‍സ്പോര്‍ട്ട് നഗര്‍ മേഖലയില്‍ മൂന്നു നില കെട്ടിടം തകര്‍ന്ന് മരിച്ചവരുടെ എണ്ണം എട്ടായി. ഇരുപത്തിയെട്ട് പേര്‍ക്ക് പരിക്കേറ്റു. ഗോഡൗണായി ഉപയോഗിച്ചിരുന്ന കെട്ടിടമാണ് തകര്‍ന്നത്. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രക്ഷാപ്രവര്‍ത്തനം വേഗത്തിലാക്കാന്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി.

🙏 ബംഗാളി ചലച്ചിത്ര സംവിധായകന്‍ അരിന്ദം സില്ലിനെ ലൈംഗിക പീഡന ആരോപണത്തെ തുടര്‍ന്ന് ബംഗാളി സിനിമ സംവിധായകരുടെ സംഘടനയായ ഡയറക്ടേഴ്‌സ് അസോസിയേഷന്‍ ഓഫ് ഈസ്റ്റേണ്‍ ഇന്ത്യ അനിശ്ചിതകാലത്തേക്ക് സസ്പെന്‍ഡ് ചെയ്തു. പ്രാഥമിക തെളിവുകളും കണക്കിലെടുത്താണ് ഡിഎഇഐ വേഗം നടപടി എടുത്തതെന്ന് പത്രകുറിപ്പില്‍ പറയുന്നു.

🙏 2001-ലെ പാര്‍ലമെന്റ് ആക്രമണക്കേസ് പ്രതി അഫ്‌സല്‍ ഗുരുവിനെ തൂക്കിലേറ്റിയതിനെ കുറിച്ച് നാഷണല്‍ കോണ്‍ഫറന്‍സ് നേതാവ് ഒമര്‍ അബ്ദുള്ള നടത്തിയ പരാമര്‍ശത്തിനെതിരെ പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്. വിഘടനവാദി നേതാവായ അഫ്‌സല്‍ ഗുരുവിനെ പൂമാലയിട്ട് സ്വീകരിക്കണമായിരുന്നോ എന്ന് അദ്ദേഹം ചോദിച്ചു.

🇦🇺 അന്തർദേശീയം 🇦🇴

🙏 റഷ്യ-യുക്രൈന്‍ യുദ്ധം അവസാനിപ്പിക്കുന്നതിനായി ചര്‍ച്ച നടത്താന്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ മോസ്‌കോയിലേക്കെന്ന് ദേശീയ മാധ്യമങ്ങള്‍. പ്രധാനമന്ത്രി നരേന്ദ്ര മോദി കഴിഞ്ഞ രണ്ട് മാസത്തിനിടെ റഷ്യയും യുക്രൈനും സന്ദര്‍ശിക്കുകയും വ്ലാദിമിന്‍ പുടിന്‍, സെലെന്‍സ്‌കി എന്നിവരുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിനു പിന്നാലെയാണ് ഡോലവിനെ അയക്കാന്‍ തീരുമാനമുണ്ടായത്.

🙏 2026ഓടെ ചൊവ്വയിലേക്ക് സ്റ്റാര്‍ഷിപ്പുകളെ അയക്കും എന്ന പ്രഖ്യാപനവുമായി സ്പേസ് എക്സ് തലവന്‍ എലോണ്‍ മസ്‌ക്. ചൊവ്വയിലെ ലാന്‍ഡിംഗ് പരിശോധിക്കാനായി അണ്‍ക്രൂവ്ഡ് ടെസ്റ്റ് നടത്തും. ആ ലാന്‍ഡിംഗ് വിജയകരമായാല്‍ നാല് വര്‍ഷത്തിനുള്ളില്‍ ചൊവ്വയിലേക്ക് മനുഷ്യനെ വഹിച്ചുകൊണ്ടുള്ള പേടകം അയക്കും എന്നും സ്പേസ് എക്സ് സ്ഥാപകനും സിഇഒയുമായ മസ്‌ക് എക്സിലൂടെ അറിയിച്ചു.

🏑🏹കായികം🏏🥍

🙏 കേരള ഹോക്കി അസോസിയേഷനെതിരെ സംസാരിച്ചുവെന്ന പരാമര്‍ശത്തില്‍ പ്രതികരിച്ച് ഹോക്കി താരം പിആര്‍ ശ്രീജേഷ്. ഹോക്കിയെ സ്നേഹിക്കുന്നുവെന്ന് നടിച്ച് ചിലര്‍ എതിരെ നില്‍ക്കുന്നുണ്ടെന്നും കേരള ഹോക്കി അസോസിയേഷനൊപ്പം താനും സഹകരിക്കുന്നുണ്ടെന്നും ഇതിന് തുരങ്കം വയ്ക്കുന്നവരെയാണ് വിമര്‍ശിച്ചതെന്നും അസോസിയേഷനെ വിമര്‍ശിച്ചിട്ടില്ലെന്നും തന്റെ വാക്കുകള്‍ വളച്ചൊടിക്കരുതെന്നും ശ്രീജേഷ് പറഞ്ഞു.

🙏 യുഎസ് ഓപ്പണ്‍ പുരുഷ സിംഗിള്‍സ് കിരീടം ഇറ്റാലിയന്‍ താരം യാനിക് സിന്നറിന്. ഫൈനല്‍ പോരാട്ടത്തില്‍ യുഎസിന്റെ ടെയ്ലര്‍ ഫ്രിറ്റ്സിനെയാണ് സിന്നര്‍ തോല്‍പിച്ചത്.