കൊച്ചി. കേരളത്തിലെ ബെവ്കോ മദ്യം ലക്ഷദ്വീപിലേക്ക് എത്തുന്നു.നിർണ്ണായക തീരുമാനമെടുത്തു സർക്കാർ.ബെഗാരം ദ്വീപിൽ ടൂറിസ്റ്റുകൾക്കായി മദ്യവിൽപ്പന നടത്താൻ ദ്വീപ് ഭരണകൂടം തീരുമാനിച്ചിരുന്നു.ഇവിടേക്ക് മദ്യം വാങ്ങാനുള്ള അനുമതി തേടി ലക്ഷദ്വീപ് ഭരണകൂടം സംസ്ഥാന എക്‌സൈസ് വകുപ്പിനെ സമീപിച്ചു.കൊച്ചി-ബേപ്പൂർ തുറമുഖകളിൽ നിന്നും ലക്ഷദ്വീപിലേക്ക് വലിയതോതിൽ മദ്യം വാങ്ങികൊണ്ടുപോവുകയായിരുന്നു ആവശ്യം. എക്സൈസ് കമ്മീഷണർ ലക്ഷദ്വീപ് അഡ്മിസ്ട്രേഷനുമായി ചർച്ച നടത്തി. ബെവ്ക്കോയ്ക്ക് വലിയ വരുമാനമുണ്ടാക്കുന്നതിനാൽ അനുമതി നൽകി സർക്കാർ ഉത്തരവിറക്കി