പാലക്കാട്ട് വീണ്ടും വൈദ്യുത കെണിയില്‍ നിന്നും ഷോക്കേറ്റ് വയോധികന്‍ മരിച്ചു

Advertisement

പാലക്കാട്. വീണ്ടും വൈദ്യുത കെണിയില്‍ നിന്നും ഷോക്കേറ്റ് വയോധികന്‍ മരിച്ചു,വടക്കഞ്ചേരി കണക്കംതുരുത്തി സ്വദേശി നാരായണന്‍ (80) ആണ് മരിച്ചത്‌വീടിനു സമീപത്ത് കാട്ടു മൃഗ ശല്യം തടയാന്‍ ഒരുക്കിയ വൈദ്യുത കെണിക്ക് സമീപമാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്,വന്യമൃഗശല്യം രൂക്ഷമായ പ്രദേശമാണിത്


ഇന്നലെ രാത്രി മുതല്‍ നാരായണനെ കാണാതായതിനെതുടര്‍ന്ന് തിരച്ചിലിലായിരുന്നു വീട്ടുകാര്‍,മകനും സുഹൃത്തുക്കളും രാവിലെ നടത്തിയ തിരച്ചിലിലാണ് വീടിനോട് ചേര്‍ന്ന കൃഷിയിടത്തിന് സമീപത്ത് നാരായണനെ മരിച്ച നിലയില്‍ കണ്ടെത്തിയത്,ഷോക്ക് വയ്ക്കാന്‍ ഒരുക്കിയ കമ്പി വലതുകൈയില്‍ പിടിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്

പ്രദേശത്ത് കാട്ടുപന്നിയടക്കമുളള വന്യമൃഗശല്യം രൂക്ഷമാണ്,വടക്കഞ്ചേരി പോലീസ് സ്ഥലത്തെത്തി തുടര്‍നടപടികള്‍ സ്വീകരിച്ചു

Advertisement