നവജാതശിശുവിനെ കുഞ്ഞിന്റെ മാതാവിന്റെ ആൺ സുഹൃത്ത് കൊലപ്പെടുത്തിയ കേസിൽ കുഞ്ഞിന്റെ പിതൃത്വം ഏറ്റെടുത്ത് മറ്റൊരു ആൺ സുഹൃത്ത്

Advertisement

ചേർത്തല. നവജാതശിശുവിനെ കുഞ്ഞിന്റെ മാതാവിന്റെ ആൺ സുഹൃത്ത് കൊലപ്പെടുത്തിയ കേസിൽ കുഞ്ഞിന്റെ പിതൃത്വം ഏറ്റെടുത്ത് മറ്റൊരു ആൺ സുഹൃത്ത് മൊഴി നൽകി. രണ്ട് ആൺ സുഹൃത്തുക്കളോടും കുഞ്ഞിന്റെ പിതാവാണെന്നാണ് ആശ ധരിപ്പിച്ചിരുന്നത്. ഇതോടെ കുട്ടിയുടെ DNA പരിശോധന ഫലം നിർണായകമാകും.
ഗർഭം അലസിപ്പിക്കാൻ രതീഷിൽ നിന്ന് ആശ രണ്ട് ലക്ഷം രൂപ വാങ്ങിയതായും രതീഷ് മൊഴി നൽകി.

കുഞ്ഞിന്റെ മാതാവ് 34 കാരിയായ ആശയുടെ ഫോൺകോൾ വിവരങ്ങളിൽ നിന്നാണ് മറ്റൊരാൺ സുഹൃത്തിനെ പറ്റിയുള്ള സൂചന പോലീസിന് ലഭിക്കുന്നത്. ഇയാൾ അവിവാഹിതനാണ്.
കേസിൽ കുഞ്ഞിന്റെ മാതാവിനെയും ഭർത്താവിനെയും
കൊലപാതകം നടത്തിയ
ആൺ സുഹൃത്ത് രതീഷിനെയും ഇപ്പോൾ പോലീസ് കണ്ടെത്തിയ ആശയുടെ മറ്റൊരു ആൺ സുഹൃത്ത് ശരത്തിനെയും ഇന്നലെ അന്വേഷണസംഘം ഒന്നിച്ചിരുത്തിയും അല്ലാതെയും ചോദ്യം ചെയ്തു. ഇതോടെയാണ് കുഞ്ഞിന്റെ പിതൃത്വത്തിൽ ആശയക്കുഴപ്പം ഉയർന്നത്. പ്രസവ സമയത്ത് രണ്ട് ആണ് സുഹൃത്തുക്കളും പരസ്പരം അറിയാതെ ആശയെ ആശുപത്രിയിൽ എത്തി കാണുന്നുണ്ടായിരുന്നു. കഴിഞ്ഞ ഓഗസ്റ്റ് മാസം 28ന് കുഞ്ഞിനെ പ്രസവിക്കുകയും 31 ന് ആശുപത്രിയിൽ നിന്ന് ആശ മടങ്ങുകയും ചെയ്തു. ആശുപത്രി വിട്ട ശേഷം ആണ് സുഹൃത്ത് ശരത്തിനൊപ്പം
അന്ധകാരനഴി കടപ്പുറത്ത് പോയിരുന്നു. ഇതിനുശേഷം അന്ന് രാത്രിയാണ് ഒന്നാം പ്രതി രതീഷിനെ വിളിച്ചുവരുത്തി ബിഗ് ഷോപ്പറിൽ കുഞ്ഞിനെ കൈമാറിയത്.
അന്ന് രാത്രി തന്നെ രതീഷ് കുഞ്ഞിനെ കൊലപ്പെടുത്തി കുഴിച്ചുമൂടിയതായി ആശയെ വിളിച്ചറിയിച്ചതായി മൊഴിയുണ്ട്. ആശ ഗർഭിണിയാണെന്ന് അറിഞ്ഞപ്പോൾ മുതൽ ഗർഭം അലസിപ്പിക്കാനാണെന്ന പേരിലും പ്രസവ സമയത്തും രതീഷിൽ നിന്ന് ആശ രണ്ട് ലക്ഷത്തോളം രൂപ തവണകളായി വാങ്ങി എന്നും പോലീസിന് മൊഴി ലഭിച്ചിട്ടുണ്ട്. ചേർത്തല ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ ആണ് നിലവിൽ അന്വേഷണം നടക്കുന്നത്. കസ്റ്റഡിയിൽ ഉണ്ടായിരുന്ന പ്രതികളെ കൂടുതൽ ചോദ്യം ചെയ്ത ശേഷം ഇന്ന് വൈകിട്ടോടെ കോടതിയിൽ ഹാജരാക്കും. കേസിൽ ഡിഎൻഎ പരിശോധന ഫലമാണ് ഇനി നിർണായകം.