തൃശ്ശൂർ പൂരം വിവാദത്തിൽ സർക്കാർ നടത്തിയ അന്വേഷണ റിപ്പോർട്ട് ഉടൻ പുറത്തുവിടണമെന്ന് സിപിഐ തൃശ്ശൂർ ജില്ലാ എക്സിക്യൂട്ടീവ്. എഡിജിപി – റാം മാധവ് കൂടിക്കാഴ്ചയുമായി ബന്ധപ്പെട്ട വിവാദങ്ങളുടെ പശ്ചാത്തലത്തിലാണ് സിപിഐയുടെ ആവശ്യം. പൂരം നാളുകളിൽ ആർഎസ്എസ് നേതാവ് വത്സൻ തില്ലങ്കേരി അടക്കമുള്ളവർ തൃശ്ശൂരിൽ ക്യാമ്പ് ചെയ്തതും നിഗൂഢ യോഗങ്ങൾ നടത്തിയതും സംശയം ജനിപ്പിക്കുന്നതാണെന്നും, എഡിജിപിയുടെ കൂടിക്കാഴ്ചയുമായി ചേർത്ത് സിപിഐ വിമർശിക്കുന്നുണ്ട്. പൂരം കലക്കിയതിന് പിന്നിലെ ഗൂഢാലോചന പുറത്തുകൊണ്ടുവരണമെന്നും ജില്ല എക്സിക്യൂട്ടീവ് ആവശ്യപ്പെട്ടു. വിഎസ് സുനിൽകുമാറിന്റെ അധ്യക്ഷതയിൽ ആയിരുന്നു യോഗം.