ഹേമ കമ്മിറ്റി റിപ്പോർട്ടുമായി ബന്ധപ്പെട്ട പൊതു താൽപ്പര്യ ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും

Advertisement

കൊച്ചി. റിട്ട. ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട്ടുമായി ബന്ധപ്പെട്ട പൊതു താൽപ്പര്യ ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. റിപ്പോർട്ടുമായി ബന്ധപ്പെട്ട പൊതുതാൽപ്പര്യ ഹർജി പരിഗണിക്കാനായി പ്രത്യേക ബഞ്ച് രൂപീകരിച്ചതിനു ശേഷമുള്ള ആദ്യത്തെ സിറ്റിങാണ് ഇന്ന് നടക്കാനിരിക്കുന്നത്. ജസ്റ്റിസുമാരായ എ.കെ .ജയശങ്കരൻ നമ്പ്യാർ ,സി.എസ്.സുധ എന്നിവരുൾപ്പെട്ട പ്രത്യേക ബഞ്ചാണ് ഹേമ കമ്മിറ്റി റിപ്പോർട്ടിന്മേൽ ക്രിമിനൽ നടപടി ആവശ്യപ്പെട്ടുള്ള പൊതുതാൽപ്പര്യ ഹർജി പരിഗണിക്കുക.
ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പൂർണ്ണ രൂപം ഹാജരാക്കാൻ മുൻപ് ഹർജി പരിഗണിച്ച ഡിവിഷൻ ബഞ്ച് സർക്കാരിന് നിർദേശം നൽകിയിരുന്നു. കേസെടുക്കൽ സാധ്യമാണോയെന്നതിൽ സത്യവാങ്മൂലം സമർപ്പിക്കാനും സർക്കാരിനോട് നിർദേശിച്ചിരുന്നു.