വാർത്താനോട്ടം

Advertisement

വാർത്താനോട്ടം

2024 സെപ്തംബർ 10 ചൊവ്വ

BREAKING NEWS

👉മലപ്പുറം മഞ്ചേരിയിൽ അഭിഭാഷകനെ മരിച്ച നിലയിൽ കണ്ടെത്തി.

👉സി ബി ഐ ഉദ്യോഗസ്ഥർ ചമഞ്ഞ് ബംഗ്ലൂരിൽ തട്ടിപ്പ് .തൃശൂർ സ്വദേശിയെ കബളിപ്പിക്കാൻ ശ്രമം

👉വടക്കു പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനു മുകളിലായി സ്ഥിതിചെയ്തിരുന്ന അതിതീവ്ര ന്യുനമർദ്ദം ഒഡിഷയിലെ പുരിക്ക് സമീപം കരയിൽ പ്രവേശിച്ചു.

👉ഒഡിഷക്കു മുകളിലൂടെ നീങ്ങി ഇന്ന് അർധരാത്രിയോടെ തീവ്രന്യുനമർദമായി ശക്തി കുറയാൻ സാധ്യത.

👉കേരള തീരം മുതൽ കർണാടക തീരം വരെയുള്ള ന്യുനമർദ്ദപാത്തി ദുർബലമായി.

👉കേരളത്തിൽ അടുത്ത 7 ദിവസം വ്യാപകമായി നേരിയ ഇടത്തരം മഴയ്ക്കും സാധ്യതയുണ്ട്.

🌴കേരളീയം🌴

🙏ഓണം ഉത്സവബത്തയായി ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി തൊഴിലാളികള്‍ക്ക് 1000 രൂപ വീതം ലഭിക്കും. ഇതിനായി സംസ്ഥാന സര്‍ക്കാര്‍ 56.91 കോടി രൂപ അനുവദിച്ചതായി ധനകാര്യ മന്ത്രി കെ.എന്‍ ബാലഗോപാല്‍ അറിയിച്ചു. കഴിഞ്ഞ സാമ്പത്തിക വര്‍ഷം 100 പ്രവൃത്തിദിനം പൂര്‍ത്തിയാക്കിയ 5.69 ലക്ഷം തൊഴിലാളികള്‍ക്കാണ് ഉത്സവബത്ത അനുവദിച്ചത്.

🙏 മുഖ്യമന്ത്രി പിണറായി വിജയന്‍ ഡിജിപി ദര്‍വേശ് സാഹേബും ഇന്റലിജന്‍സ് എഡിജിപി മനോജ് എബ്രഹാമുമായി കൂടിക്കാഴ്ച നടത്തി. എഡിജിപി എംആര്‍ അജിത്കുമാറിനെതിരെ ഉയര്‍ന്ന ആരോപണങ്ങളില്‍ അന്വേഷണം നടക്കുന്നതിനിടയിലാണ് കൂടിക്കാഴ്ച.

🙏 സംവിധായകന്‍ രഞ്ജിത്തിന് മുന്‍കൂര്‍ ജാമ്യം ലഭിച്ചു. കോഴിക്കോട് സ്വദേശിയായ യുവാവ് നല്‍കിയ പീഡന പരാതിയില്‍ 30 ദിവസത്തേക്ക് രഞ്ജിത്തിന്റെ അറസ്റ്റ് തടഞ്ഞുകൊണ്ടാണ് കോഴിക്കോട് പ്രിന്‍സിപ്പല്‍ ജില്ലാ കോടതി രഞ്ജിത്തിന് മുന്‍കൂര്‍ ജാമ്യം അനുവദിച്ചത്.

🙏 ഇതര സംസ്ഥാനങ്ങളില്‍ നിന്നും ആനകളെ കൊണ്ടുവരുന്നത് താല്‍ക്കാലികമായി തടഞ്ഞ് ഹൈക്കോടതി. ഡിവിഷന്‍ ബഞ്ചിന്റേതാണ് നടപടി. പിടികൂടിയ ആനകളുടെ കൈമാറ്റം സംബന്ധിച്ച ചട്ടങ്ങള്‍ പ്രകാരമാണ് ഇടക്കാല ഉത്തരവ്.

🙏 ലോക ബാങ്ക് വിദഗ്ദ്ധ സമിതി അംഗങ്ങള്‍ മുഖ്യമന്ത്രി പിണറായി വിജയനുമായി തിരുവനന്തപുരത്ത് കൂടിക്കാഴ്ച നടത്തി.

🙏 മെഡിസെപ്പ് പദ്ധതിയില്‍ രണ്ടര വര്‍ഷത്തിനുള്ളില്‍ നല്‍കിയത് 1485 കോടി രൂപയുടെ ചികിത്സാ ആനുകൂല്യങ്ങള്‍. ഇതില്‍ 1341.12 കോടി രൂപയും സ്വകാര്യ ആശുപത്രികളിലെ ചികിത്സകള്‍ക്കായാണ് നല്‍കിയതെന്നും ധനകാര്യ മന്ത്രാലയം വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു.

🙏 സ്‌കൂള്‍ ഉച്ചഭക്ഷണ പദ്ധതിയുടെ പരിധിയില്‍ വരുന്ന സംസ്ഥാനത്തെ എല്ലാ കുട്ടികള്‍ക്കും ഓണത്തിന് അഞ്ച് കിലോ അരി വീതം വിതരണം ചെയ്യുന്നത് കുട്ടികളുടെ ഭക്ഷ്യഭദ്രത ഉറപ്പുവരുത്തുക എന്ന ലക്ഷ്യത്തോടെയാണെന്ന് മന്ത്രി വി ശിവന്‍കുട്ടി.

🙏 കേന്ദ്രസര്‍ക്കാരിന്റെ കീഴിലുള്ള നാഷണല്‍ ഹൈവേ അതോറിറ്റിയുടെ അഭിഭാഷക പാനലില്‍ കോണ്‍ഗ്രസ് നേതാവും പുതുപ്പള്ളി എം.എല്‍.എയുമായ ചാണ്ടി ഉമ്മന്‍. അഭിഭാഷക പാനലിലേക്ക് രണ്ട് വര്‍ഷം മുമ്പാണ് അപേക്ഷിച്ചതെന്നും ഇത് രാഷ്ട്രീയ നിയമനമല്ലെന്നുമാണ് ചാണ്ടി ഉമ്മന്റെ പ്രതികരണം.

🙏ചങ്ങനാശ്ശേരി വാഴപ്പള്ളി കല്‍ക്കുളത്തുകാവ് ഭഗവതി ക്ഷേത്രത്തിന് സമീപം മഴയില്‍ തകര്‍ന്ന മതില്‍ ആറ് ആഴ്ചയ്ക്കുള്ളില്‍ പുനര്‍നിര്‍മിക്കാന്‍ കോട്ടയം ജില്ലാ കളക്ടര്‍ക്ക് സുപ്രീം കോടതി നിര്‍ദേശം നല്‍കി. നിര്‍മാണ ചെലവ് ചങ്ങനാശേരി മുനിസിപ്പാലിറ്റിയുടെ ഗ്രാന്റില്‍നിന്ന് ഈടാക്കാനും നിര്‍ദേശിച്ചു.

🙏 കോഴിക്കോട് റിയല്‍ എസ്റ്റേറ്റ് ഇടനിലക്കാരന്‍ മാമി തിരോധനക്കേസ് അന്വേഷണം ഏറ്റെടുത്ത ക്രൈം ബ്രാഞ്ച് സംഘം വെളളിമാടുകുന്നിലെ മാമിയുടെ വീട്ടിലെത്തി. കേസ് അന്വേഷിച്ച പൊലീസിന് വീഴ്ച പറ്റിയെന്ന് ആരോപിച്ച കുടുംബം ക്രൈംബ്രാഞ്ച് സംഘത്തിന് മുന്നില്‍ ഇത് പരാതിയായി നല്‍കുമെന്ന് വ്യക്തമാക്കിയിരുന്നു.

🙏 പാംമ്പ്ള ഡാം പുലര്‍ച്ചെ ഒരു മണി മുതല്‍ തുറക്കുന്നതിന് അനുമതി നല്‍കിയിട്ടുണ്ടെന്ന് ഇടുക്കി കളക്ടര്‍. പെരിയാറിന്റെ ഇരുകരകളിലും ഉള്ളവര്‍ ജാഗ്രത പുലര്‍ത്തണമെന്നും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

🇳🇪🇳🇪 ദേശീയം 🇳🇪🇳🇪

🙏രാജ്യത്ത് എംപോക്‌സ് സ്ഥിരീകരിച്ചു. ദില്ലി സഫ്ദര്‍ജംഗ് ആശുപത്രിയില്‍ നീരീക്ഷണത്തില്‍ കഴിയുന്ന യുവാവിന്റെ പരിശോധനാഫലം പോസിറ്റീവെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു.

🙏 54ാം ജിഎസ്ടി കൗണ്‍സില്‍ യോഗത്തില്‍ കാന്‍സര്‍ മരുന്നുകളുടെ നികുതി 12 ശതമാനത്തില്‍ നിന്ന് അഞ്ച് ശതമാനമായി കുറക്കാന്‍ തീരുമാനിച്ചെന്ന് കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍.

🙏 രാമേശ്വരം കഫേ സ്ഫോടനക്കേസുമായി ബന്ധപ്പെട്ട് എന്‍ ഐ എ നാല് പ്രതികള്‍ക്കെതിരെ കുറ്റപത്രം സമര്‍പ്പിച്ചു. അയോധ്യയിലെ പ്രതിഷ്ഠാദിനത്തില്‍ ബെംഗളൂരുവിലെ ബി.ജെ.പി ഓഫീസില്‍ ബോംബ് സ്‌ഫോടനം നടത്താന്‍ പ്രതികള്‍ ലക്ഷ്യമിട്ടിരുന്നു എന്ന കണ്ടെത്തലും കുറ്റപത്രത്തിലുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍.

🙏 സീറ്റ് വിഭജനത്തില്‍ കോണ്‍ഗ്രസ് നിലപാട് മയപ്പെടുത്താത്തതോടെ ഹരിയാന തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസുമായി സഖ്യത്തിനില്ലെന്ന സൂചനയുമായി ആം ആദ്മി പാര്‍ടി. തിരഞ്ഞെടുപ്പില്‍ ഒറ്റക്ക് മത്സരിക്കാന്‍ തയ്യാറാണെന്നും 90 സീറ്റിലേക്കും സ്ഥാനാര്‍ഥികളായെന്നും പാര്‍ടി ദേശീയ വക്താവ് സജ്ഞയ് സിങ് എംപി പറഞ്ഞു.

🙏 ഹരിയാന നിയമസഭാ തിരഞ്ഞെടുപ്പില്‍ ആം ആദ്മി പാര്‍ട്ടി ആദ്യഘട്ട സ്ഥാനാര്‍ഥി പട്ടിക പുറത്തുവിട്ടു. 20 പേരുടെ പട്ടികയാണ് എ.എ.പി. പുറത്തുവിട്ടത്. കോണ്‍ഗ്രസിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയെന്ന് കരുതപ്പെടുന്ന ഭൂപീന്ദര്‍ സിങ് ഹൂഡ മത്സരിക്കുന്ന ഗഢി സംപ്ല- കിലോയിലും ഗുസ്തി താരം വിനേഷ് ഫോഗട്ട് മത്സരിക്കുന്ന ജുലാനയിലും സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചിട്ടില്ല.

🙏 സംസ്ഥാനത്തെ സുരക്ഷ ഉപദേഷ്ടാവിനെ മാറ്റണമെന്ന് ആവശ്യപ്പെട്ട് ഓള്‍ ഇന്ത്യ മണിപ്പൂര്‍ സ്റ്റുഡന്‍സ് അസോസിയേഷന്‍ നടത്തിയ പ്രതിഷേധത്തില്‍ വ്യാപക സംഘര്‍ഷം. പ്രതിഷേധക്കാര്‍ രാജ്ഭവന്റെ കവാടത്തിന് നേരെ കല്ലേറിഞ്ഞു.

🇦🇴 അന്തർദേശീയം 🇦🇺

🙏 ഔദ്യോഗിക സന്ദര്‍ശനത്തിനായി ഇന്ത്യയിലെത്തിയ അബുദാബി കിരീടാവകാശി ശൈഖ് ഖാലിദ് ബിന്‍ മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തി. ഹൈദരാബാദ് ഹൗസില്‍ നടന്ന കൂടിക്കാഴ്ചയില്‍ ഇരുരാജ്യങ്ങളില്‍ നിന്നുള്ള മന്ത്രിമാര്‍, ഉന്നത ഉദ്യോഗസ്ഥര്‍, വ്യവസായരംഗത്തെ പ്രമുഖര്‍ എന്നിവര്‍ സംബന്ധിച്ചു.

🏑🏋️‍♀️🤽🏻‍♀️കായികം🏏🥍⚽

🙏 ത്രിരാഷ്ട്ര ഇന്റര്‍ കോണ്ടിനെന്റല്‍ കപ്പ് സ്വന്തമാക്കി സിറിയ. ഇന്ത്യയെ എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് തോല്‍പ്പിച്ചാണ് സിറിയ ഫുട്ബോള്‍ കിരീടം സ്വന്തമാക്കിയത്.

Advertisement