ഹേമ കമ്മറ്റി റിപ്പോർട്ട് പ്രത്യക അന്വേഷണ സംഘത്തിന് കൈമാറാൻ ഹൈക്കോടതി നിർദ്ദേശം

Advertisement

കൊച്ചി: ഹേമാ കമ്മിറ്റി റിപ്പോർട്ടിൻ്റെ പൂർണ്ണരൂപം പ്രത്യക അന്വേഷണ സംഘത്തിന് കൈമാറണമെന്ന് ഹൈക്കോടതി നിർദ്ദേശിച്ചു. രഹസ്യ സ്വഭാവമുള്ള റിപ്പോർട്ട് എന്ന് പറഞ്ഞ് നാലര വർഷം സർക്കാർ കൈവശം വച്ചിരുന്ന റിപ്പോർട്ടിലെ മൊഴികളുടെ അടിസ്ഥാനത്തിൽ കേസ്സെടുക്കാൻ കഴിയുമോ എന്ന് പ്രത്യേക അന്വേഷണ സംഘത്തിന് തീരുമാനിക്കാം. റിപ്പോർട്ട് രണ്ടാഴ്ചക്കകം കൈമാറണം.സർക്കാർ എന്ത് ചെയ്തെന്നന്ന് കോടതി ചോദിച്ചതിന് പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചെന്നായിരുന്നു എജിയുടെ വിശദീകരണം. നടപടികളിൽ തിടുക്കം കാട്ടരുതെന്നും അന്വേഷണ സംഘത്തിന് കോടതി നിർദ്ദേശം നൽകി.

Advertisement