തിരുവനന്തപുരം. ഇന്ത്യൻ തുറമുഖങ്ങളിൽ ഇതുവരെ വന്നതിനേക്കാൽ വലിയ കപ്പൽ വിഴിഞ്ഞത്ത് എത്തുന്നു. MSC യുടെ ക്ലൗഡ് ഗിറാർഡറ്റ് എന്ന കപ്പൽ വെള്ളിയാഴ്ച്ച തുറമുഖത്ത് അടുത്തേക്കും. മലേഷ്യയിൽ നിന്നാണ് കൂറ്റൻ മദർഷിപ് എത്തുന്നത്. 24,116 TEU ശേഷിയുള്ള ഇന്ത്യയിൽ എത്തുന്ന ആദ്യത്തെ കപ്പലാണ് ക്ലൗഡ് ഗിറാർഡറ്റ്. 399 മീറ്റർ നീളവും 61.5 മീറ്റർ വീതിയും 16.7 മീറ്റർ ഡ്രാഫ്റ്റ് ആഴവും കപ്പലിനുണ്ട്. 19,462 TEU ശേഷിയുള്ള MSC അന്നയാണ് രാജ്യത്ത് ഇതിന് മുൻപ് വന്ന ഏറ്റവും വലിയ കപ്പൽ.