കടയിൽ പാലു വാങ്ങാൻ എത്തിയ പന്ത്രണ്ടുകാരിക്ക് നേരെ ലൈംഗിക അതിക്രമം,എഴുപതുകാരൻ പിടിയിൽ

Advertisement

തിരുവനന്തപുരം. ബാലരാമപുരത്ത് കടയിൽ പാലു വാങ്ങാൻ എത്തിയ പന്ത്രണ്ടുകാരിക്ക് നേരെ ലൈംഗിക അതിക്രമം നടത്തിയ എഴുപതുകാരൻ പിടിയിൽ.ബാലരാമപുരം പുതുച്ചൽ സ്വദേശി കൃഷ്ണൻ കുട്ടിയാണ് പിടിയിലായത്. പോക്സോ വകുപ്പ് പ്രകാരം അറസ്റ്റ് രേഖപ്പെടുത്തിയ പോലീസ് കൃഷ്ണൻകുട്ടിയെ കോടതിയിൽ ഹാജരാക്കി.

ഞായറാഴ്ച ഉച്ചയ്ക്ക് ശേഷമായിരുന്നു സംഭവം. പാലു വാങ്ങാനായി കടയിലേക്ക് എത്തിയ 12 കാരിക്ക് നേരെയായിരുന്നു കടയുടമയായ കൃഷ്ണൻകുട്ടിയുടെ അതിക്രമം. പരിഭ്രമിച്ച കുട്ടി വീട്ടിൽ ആരോടും പറഞ്ഞില്ല. സ്കൂളിൽ നടത്തിയ കൗൺസിലിങ്ങിനിടയാണ് കുട്ടി ദുരനുഭവം വെളിപ്പെടുത്തിയത്. തുടർന്ന് സ്കൂൾ അധികൃതർ ചൈൽഡ് ലൈനിനെയും പോലീസിനെയും വിവരം അറിയിക്കുകയായിരുന്നു. ബാലരാമപുരം പുതുച്ചൽ സ്വദേശി കൃഷ്ണൻ കുട്ടിയെ ഇന്നലെ പോലീസ് കസ്റ്റഡിയിൽ എടുത്തു.
പോക്സോ 7, 8 വകുപ്പുകൾ ചുമത്തി കേസ് രജിസ്റ്റർ ചെയ്തു. ഇന്നാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

Advertisement