സംസ്ഥാനത്ത് ആർഎസ്എസുമായി ബന്ധം സിപിഎമ്മിനല്ല കോൺഗ്രസിന്

Advertisement

തിരുവനന്തപുരം. സംസ്ഥാനത്ത് ആർ.എസ്.എസുമായി ബന്ധം സി.പി.ഐ.എമ്മിനല്ല കോൺഗ്രസിനെന്ന് ആവർത്തിച്ച് മുഖ്യമന്ത്രി.സിപിഐഎമ്മിന് ആർ.എസ്.എസിനെ പ്രീണിപ്പിക്കേണ്ട ഘട്ടം ഉണ്ടായിട്ടില്ലെന്നും മുഖ്യമന്ത്രി
പറഞ്ഞു.അതേ സമയം എ.ഡി.ജി.പി എംആ‌ർ അജിത്കുമാർ ആർഎസ്എസ് നേതാക്കളെ കണ്ട സംഭവത്തിൽ മുഖ്യമന്ത്രി പ്രതികരിച്ചില്ല.വിവാദമുയർന്ന ശേഷം മൗനം തുടർന്ന മുഖ്യമന്ത്രി പാർട്ടി
പൊതു വേദിയിൽ വിശദീകരിച്ചത് സിപിഐഎമ്മിന്റെ ആർഎസ്എസ് വിരുദ്ധ സമീപനങ്ങൾ മാത്രം.

കേരളത്തിൽ വലിയ പ്രചാരണം നടത്തുന്നത് സിപിഐഎം ആർഎസ്എസ് ബന്ധമാരോപിച്ചാണ്,എന്തോ വലിയ കാര്യം നടന്നുവെന്ന് വരുത്തി തീർക്കാൻ ശ്രമിക്കുന്നുആർഎസ്എസിനെ പ്രീണിപ്പിക്കേണ്ട ഘട്ടം സിപിഐഎമ്മിന് ഉണ്ടായിട്ടില്ല.
ആർഎസ്എസിനെ നേരിട്ട് ജീവൻ നഷ്‌ടമായവരുടെ പാർട്ടിയാണ് സിപിഐഎം.

സംസ്ഥാന പോലീസ് തലപ്പത്തെ രണ്ടാമൻ ആർഎസ്എസ് നേതാക്കളുമായി നടത്തിയ കൂടിക്കാഴ്ചകളായിരുന്നു വിവാദം. ADGP എം.ആർ അജിത്കുമാറിന്റെ ക്രമവിരുദ്ധ പ്രവർത്തികൾ
ഭരണപക്ഷ എം.എൽ.എ ആയ പി.വി അൻവർ ഉന്നയിച്ചതായിരുന്നു തുടക്കം.തൃശ്ശൂർ പൂരത്തിനിടയിലെ അനിഷ്ട സംഭവങ്ങളിലടക്കം വിവാദ കൂടിക്കാഴ്ചയ്ക്കു കാരണമായെന്ന് പോലും പ്രതിപക്ഷം വിമർശിച്ചു.
തിരുവനന്തപുരത്തെ പൊതുവേദിയിൽ മുഖ്യമന്ത്രി മൗനം വെടിഞ്ഞത് ആർഎസ്എസ് വിരുദ്ധ ചരിത്രം പറയാൻ മാത്രം.
ആർഎസ്എസ് ശാഖയ്ക്ക് കാവൽ നിന്നു എന്ന് വലിയ അഭിമാനത്തോടെ വിളിച്ചുപറഞ്ഞ നേതാവാരാണ്?
ഗോൾവാക്കറുടെ ഫോട്ടോയ്ക്ക് മുന്നിൽ വണങ്ങി നിന്നത് ആരാണ് ?
ആർഎസ്എസ് വിരുദ്ധ നിലപാടിൽ വെള്ളം ചേർക്കില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി

ADGP ആർഎസ്എസ് നേതാക്കളെ കണ്ടുവെന്ന് പോലീസ് രഹസ്യാന്വേഷണ വിഭാഗം റിപ്പോർട്ട്
നൽകിയിട്ടും മുഖ്യമന്ത്രി നടപടിയെടുത്തിരുന്നില്ല.പ്രതിപക്ഷത്തിനപ്പുറം മുന്നണിയിൽ തന്നെ മുഖ്യമന്ത്രി അജിത്കുമാറിനെ സംരക്ഷിക്കുന്നതിൽ വിമർശനമുയരുന്നുണ്ട്.നാളത്തെ ഇടത് മുന്നണി യോഗത്തിൽ
നിർണ്ണായക ചർച്ചകൾ ഉണ്ടാകും.