തിരുവനന്തപുരം: സിനിമാ മേഖലയിലെ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി ഡബ്ലിയു സി സി അംഗങ്ങൾ മുഖ്യമന്ത്രി പിണറായി വിജയനെ കണ്ട് ചർച്ച നടത്തി. ഹേമാ കമ്മിറ്റി റിപ്പോർട്ടിൽ തുടർനടപടികൾ ഉറപ്പാണെന്നും സ്ത്രീകളുടെ സ്വകാര്യത ഉറപ്പാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു . പ്രത്യേക അന്വേഷണ സംഘത്തിൻ്റെ നടപടികളിൽ ആശങ്കയുണ്ടെന്നും ഡബ്ലിയു സി സി അംഗങ്ങൾ മുഖ്യമന്ത്രിയോട് പറഞ്ഞു.രാവിലെ 11.30തോടെ റീമാ കല്ലിങ്കലിൻ്റെ നേതൃത്വത്തിൽ 5 അംഗ സംഘം മുഖ്യമന്ത്രിയുടെ ചേംബറിലെത്തി. ഹേമാ കമ്മിറ്റി റിപ്പോർട്ട് പുറത്ത് വന്നതിന് ശേഷം ആദ്യമായാണ് ഡബ്ളിയു സി സി അംഗങ്ങൾ മുഖ്യമന്ത്രിയെ കണ്ടത്. ഹേമ കമ്മിറ്റി ശുപാർശകളിൽ നടപടി വേണമെന്ന് മുഖ്യമന്ത്രിയുമായുള്ള ചർച്ചയിൽ ഇവർ ആവശ്യം ഉന്നയിച്ചതായാണ് വിവരം. ഹേമാ കമ്മിറ്റി റിപ്പോർട്ടിൻ്റെ പൂർണ്ണരൂപം രണ്ടാഴ്ചക്ക് ഉള്ളിൽ പ്രത്യക അന്വേഷണ സംഘത്തിന് കൈമാറണമെന്ന് കഴിഞ്ഞ ദിവസം സംസ്ഥാന സർക്കാരിന് നിർദ്ദേശം നൽകിയതിന് തൊട്ടടുത്ത ദിവസം നടന്ന കൂടികാഴ്ച ആകാംക്ഷയോടെയാണ് സിനിമാ മേഖല നോക്കിക്കാണുന്നത്.
Home News Breaking News ഡബ്ലിയു സി സി അംഗങ്ങൾ മുഖ്യമന്ത്രിയെ കണ്ടു; തുടർ നടപടി ഉറപ്പെന്ന് മുഖ്യമന്ത്രി