തിരുവനന്തപുരം: വിവദങ്ങൾ കത്തിനിലേക്ക ഇന്ന് ഉച്ചയ്ക്ക് നിർണ്ണായക ഇടത് മുന്നണി യോഗം ചേരുന്നതിന് മുമ്പ് വീണ്ടും ഗുരുതര ആരോപണങ്ങളുമായി പി വി അൻവർ എം എൽ എ .
ആർ എസ് എസ് നേതാക്കളുമായി എഡിജിപി കൂടികാഴ്ച നടത്തിയെന്ന ഇൻ്റലിജൻസ് റിപ്പോർട്ട് മുഖ്യമന്ത്രിയുടെ പൊളി റ്റിക്കൽ സെക്രട്ടറി പി ശശി പൂഴ്ത്തിയെന്ന് പി വി അൻവർ എം എൽ എ പറഞ്ഞു.പി ശശിയെന്ന ബാരിക്കേടിൽ തട്ടി കാര്യങ്ങൾ നിൽക്കുകയാണ്. മുഖ്യമന്ത്രിയുടെ അടുത്തേക്ക് കാര്യങ്ങൾ എത്തുന്നില്ല. രണ്ട് ദിവസത്തിനകം പി ശശിക്കെതിരായ പരാതി മുഖ്യമന്ത്രിക്ക് എഴുതി നൽകും.മുഖ്യമന്ത്രിക്ക് നൽകിയ പരാതിയിൽ പി ശശിയുടെ പേരില്ലെന്ന് ഇന്ന് രാവിലെ ഇടത് മുന്നണി കൺവീനർ റ്റി പി രാമകൃഷ്ണൻ പറഞ്ഞതിൻ്റെ മറുപടിയായിട്ടായിരുന്നു അൻവറിൻ്റെ പ്രതികരണം.
പോലീസിൽ ആർ എസ് എസ് സംഘം പ്രവർത്തിക്കുന്നു.
ആർ എസ് എസ് സംഘം പോലീസിലൂടെ സർക്കാരിനെ പ്രതിരോധത്തിലാക്കാൻ ശ്രമിക്കുന്നു എന്ന് അൻവർ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
തിരുവനന്തപുരത്ത് സ്വാമി സന്ദീപാനന്ദഗിരിയുടെ ആശ്രമം കത്തിച്ച കേസ് അന്വേഷണം അട്ടിമറിക്കാൻ അന്ന് ഡിവൈഎസ്പി ആയിരുന്ന രാജേഷ് ശ്രമിച്ചു. അന്വേഷണ ഉദ്യോഗസ്ഥൻ ബി ജെ പി ബൂത്ത് ഏജൻ്റായിരുന്നു എന്നും അൻവർ ആരോപിച്ചു. വിശ്വസിച്ചവർ മുഖ്യമന്ത്രിയെ ചതിച്ചു. അത് ഉടൻ മുഖ്യമന്ത്രിക്ക് ബോധ്യപ്പെടും.മുഖ്യമന്ത്രിക്ക് ബോധ്യപ്പെടും വരെ ലോകം കുലുങ്ങിയാലും അദ്ദേഹം കുലുങ്ങില്ലെന്നും അൻവർ പറഞ്ഞു.