സുഭദ്രയുടെ കൊലപാതകത്തിന്‍റെ തന്ത്രരൂപീകരണം നടത്തിയത് ശർമ്മിള,പ്രതികള്‍ കര്‍ണാടകയിലോ

Advertisement

ആലപ്പുഴ. കലവൂരിലെ വയോധിക സുഭദ്രയുടെ കൊലപാതകത്തിന്‍റെ തന്ത്രരൂപീകരണം നടത്തിയത് കർണാടക ഉടുപ്പി സ്വദേശി ശർമ്മിളയെയാണ് എന്ന് അന്വേഷണോദ്യോഗസ്ഥര്‍ കരുതുന്നു. മൂന്നു വർഷങ്ങൾക്കു മുൻപ് മാത്യുമായുള്ള വിവാഹത്തോടെയാണ് 34 കാരിയായ ഇവർ ആലപ്പുഴ കാട്ടൂരിൽ എത്തുന്നത്. ഇവരെ സംബന്ധിക്കുന്ന പലതും ദുരൂഹമാണെന്നാണ് നാട്ടുകാരും ബന്ധുക്കളും പറയുന്നത്.

കർണാടകയിലെ ഉടുപ്പി സ്വദേശിയായ ശർമിള എറണാകുളത്തെ ഒരു അനാഥാലയത്തിലെ അന്തേവാസി ആയിരുന്നു എന്നാണ് നാട്ടുകാർ മനസ്സിലാക്കുന്നത്. മാത്യൂസിന്റെ ഒരു ബന്ധു വഴിയായിരുന്നു വിവാഹാലോചന വന്നത്. മൂന്നു വർഷങ്ങൾക്കു മുൻപായിരുന്നു വിവാഹം. വിവാഹ ചടങ്ങിൽ പങ്കെടുക്കാൻ ശർമിളയുടെ ബന്ധുവായി സുഭദ്ര മാത്രമായിരുന്നു ഉണ്ടായിരുന്നത്.
വിവാഹത്തോടെ കാട്ടൂരിലെത്തിയ ശർമ്മിളയെ സംബന്ധിക്കുന്നത് പലതും നാട്ടുകാർക്ക് ദുരൂഹമാണ്.
വിവാഹം കഴിഞ്ഞ് മൂന്നാമത്തെ മാസം തന്നെ ശർമിളയും മാത്യുസും വാടക വീട്ടിലേക്ക് മാറി. ഇരുവരും നിത്യവും മദ്യപാനവും ബഹളവും സംഘർഷവും ആയിരുന്നു എന്ന് നാട്ടുകാരും വീട്ടുകാരും പറയുന്നു.ശര്‍മ്മിള നല്ല രീതിയില്‍ മദ്യപിക്കുന്നസ്വഭാവമായിരുന്നുവത്രേ

ഇതിനിടെ ഭർത്താവ് മാത്യുസിനെ ശർമിള വെട്ടിപ്പരിക്കൽപ്പിച്ചു. കൈക്ക് വെട്ടേറ്റ് ഞരമ്പുകൾ അടക്കം മുറിഞ്ഞു പോയിരുന്നു. മാത്യൂസിന്റെ കുടുംബം നൽകിയ പരാതിയിൽ മണ്ണഞ്ചേരി പോലീസ് സ്റ്റേഷനിൽ നിലവിൽ കേസുണ്ട്. തന്റെ ആന്റി ആണെന്നാണ് ശർമിള എല്ലായിടത്തും സുഭദ്രയെ പരിചയപ്പെടുത്തിയിരുന്നത്. എന്നാൽ ശർമിളയെ അറിയില്ലെന്നാണ് സുഭദ്രയുടെ മക്കളായ രാധാകൃഷ്ണനും രാജീവം പറയുന്നത്. ശർമ്മളയും സുഭദ്രയും തമ്മിലുള്ള ബന്ധത്തെപ്പറ്റിയും ആർക്കും വ്യക്തതയില്ല. ഇരുവരും തമ്മിൽ സാമ്പത്തിക ഇടപാടുകൾ ഉണ്ടായിരുന്നുവെന്നും തർക്കങ്ങൾ നിലനിന്നിരുന്നു എന്നും മാത്യൂസിന്റെ കുടുംബത്തിന് അറിയാം. കഴിഞ്ഞ ഓഗസ്റ്റ് മാസം നാലാം തീയതി കടവന്ത്രയിൽ നിന്നും സുഭദ്രയെ ആലപ്പുഴയിലേക്ക് കൂട്ടിക്കൊണ്ടുവന്നത് ശർമിളയാണ്. ശർമ്മളയും മാത്യുസും ചേർന്നു നടത്തിയ ആസൂത്രിത കൊലപാതകം ആണെന്നാണ് പോലീസിന്റെ ഇപ്പോഴത്തെ നിഗമനം. ഇപ്പോൾ പ്രതികൾ ഒളിവിൽ കഴിയുന്നതും ശർമിളയ്ക്ക് ഏറെ പരിചിതമായ കർണാടകയിൽ എവിടെയോ ആണെന്നാണ് അന്വേഷണസംഘത്തിന്റെ സംശയം.

Advertisement