തോണി മറിഞ്ഞ് കാണാതായ ആളുടെ മൃതദേഹം കണ്ടെത്തി

Advertisement

കോഴിക്കോട്. കൊളത്തറ ചുങ്കത്ത് തോണി മറിഞ്ഞ് കാണാതായ ആളുടെ മൃതദേഹം കണ്ടെത്തി. കാണാതായതിന് 100 മീറ്റർ ഇപ്പുറത്ത് വെച്ചാണ് മൃതദേഹം കണ്ടെത്തിയത്. താമരശേരി സ്വദേശി ചന്ദ്രനെ ഇന്നലെ വൈകിട്ടോടെ കാണാതാവുകയായിരുന്നു. 4 പേർ നീന്തി രക്ഷപ്പെട്ടിരുന്നു. പിന്നാലെ മീഞ്ചന്ത ഫയർ ഫോഴ്സും സ്കൂബാ ടീമും തെരച്ചിൽ നടത്തി എങ്കിലും കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല