സെനറ്റ് തെരഞ്ഞെടുപ്പിനിടെ സംഘർഷം, പോലീസ് കേസെടുക്കും

Advertisement

തിരുവനന്തപുരം.കേരള യൂണിവേഴ്സിറ്റി സെനറ്റ് തെരഞ്ഞെടു പ്പിനിടെ സംഘർഷമുണ്ടായ പശ്ചാത്തലത്തിൽ പോലീസ് കേസെടുത്തേക്കും. ഇതിനെ സംബന്ധിച്ച് വിശദ വിവരങ്ങൾ പോലീസ് യൂണിവേഴ്സിറ്റിയോട് തേടും. സംഘർഷത്തിൽ ഉൾപ്പെട്ട കണ്ടാൽ അറിയാവുന്ന വിദ്യാർത്ഥി പ്രവർത്തകർക്കെതിരെയും കേസെടുക്കാൻ നീക്കം. സംഘർഷത്തിനിടെ പോലീസുകാർക്ക് നിസ്സാര പരിക്കേറ്റിരുന്നു. സെനറ്റ് ഹാളിലെ ഇരിപ്പിടങ്ങൾ ഉൾപ്പെടെയുള്ള സാധന സാമഗ്രികൾക്കും കേടുപാടുകളുണ്ടായിട്ടുണ്ട്.

പോലീസിന്റെ ഡ്യൂട്ടി തടസ്സപ്പെടുത്തിയതിന് പ്രവർത്തകർക്കെതിരെ കേസെടുക്കാനാണ് നിലവിലെ ആലോചന. ഇക്കാര്യത്തിൽ യൂണിവേഴ്സിറ്റി രജിസ്ട്രാറിൽ നിന്നും പോലീസ് വിവരങ്ങൾ ശേഖരിക്കും. നിലവിലെ സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ സർവ്വകലാശാല സെനറ്റ് തെരഞ്ഞെടുപ്പ് റദ്ദാക്കിയിട്ടുണ്ട്.സെനറ്റിലേക്കുളള പുതിയ തെരഞ്ഞെടുപ്പിന്റെ തുടർ നടപടികളും സർവ്വകലാശാല ഉടൻ സ്വീകരിക്കും. തെരഞ്ഞെടുപ്പിനിടെ കേരള യൂണിവേഴ്സിറ്റി എംപ്ലോയീസ് യൂണിയൻ പ്രവർത്തകരെ കെഎസ്‌യു മർദ്ദിച്ചെന്ന് ആരോപണത്തിൽ യൂണിയൻ പോലീസിന് പരാതി നൽകും

Advertisement