ഓണത്തിന് ചിയേഴ്‌സ് പറഞ്ഞ് ബെവ്കോ ജീവനക്കാർ; 95,000 രൂപ ബോണസ്, റെക്കോർഡ്

Advertisement

തിരുവനന്തപുരം; ഓണക്കാലത്തെ മദ്യവിൽപനയിൽ മാത്രമല്ല ബോണസിലും റെക്കോർഡിട്ട് ബവ്റിജസ് കോർപറേഷൻ. 95,000 രൂപവരെയാണ് ജീവനക്കാർക്കു ബോണസായി ലഭിക്കുക. കഴിഞ്ഞ തവണയിത് 90,000 രൂപയായിരുന്നു. മദ്യത്തിലൂടെ നികുതിയിനത്തിൽ 5000 കോടിയിലേറെ രൂപ സർക്കാരിനു ലഭിക്കുമ്പോൾ വിൽപനയിലൂടെ ജീവനക്കാർക്കു ലഭിച്ച ലോട്ടറിയാണു ബോണസ്.

സംസ്ഥാനത്തെ തന്നെ ഉയർന്ന ബോണസായ 95,000 രൂപയാണ് ജീവനക്കാരനു കിട്ടുന്നത്. സർക്കാരിൻറെ ബോണസ് പരിധി കടക്കാതിരിക്കാൻ പെർഫോമൻസ് ഇൻസെൻറീവ്, എക്സ് ഗ്രേഷ്യ എന്നിങ്ങനെ വേർതിരിച്ച് ഒരുമിച്ചു നൽകും. ഔട്ട്‌ലെറ്റിലും ഓഫിസിലുമായി 5000 ജീവനക്കാരാണ് ബെവ്കോയിലുള്ളത്. സ്വീപ്പർ തൊഴിലാളികൾക്ക് 5000 രൂപയാണു ബോണസ്. എക്സൈസ് മന്ത്രിയുടെ ചേംബറിൽ നടന്ന ചർച്ചയിലാണ് ബോണസ് തീരുമാനമായത്.

Advertisement