ഹേമ കമ്മിറ്റി പൂർണ റിപ്പോർട്ട് സർക്കാർ, പ്രത്യേക അന്വേഷണ സംഘത്തിന് കൈമാറി

Advertisement

തിരുവനന്തപുരം.ഹേമ കമ്മിറ്റി റിപ്പോർട്ടിന്‍റെ പൂർണ റിപ്പോർട്ട് സർക്കാർ, പ്രത്യേക അന്വേഷണ സംഘത്തിന് കൈമാറി. എസ്ഐടിക്ക് നേതൃത്വം നൽകുന്ന ക്രൈം ബ്രാഞ്ച് മേധാവി എച്ച്. വെങ്കിടേഷിനാണ് റിപ്പോർട്ട് നൽകിയത്. പ്രത്യേക സംഘത്തിന്‍റെ യോഗം ക്രൈം ബ്രാഞ്ച് എഡിജിപി ഇന്ന് വിളിച്ചിട്ടുണ്ട്. രാവിലെ പത്തരയ്ക്ക് പൊലീസ് ആസ്ഥാനത്താണ് യോഗം. കമ്മിറ്റിക്ക് മുന്നിൽ മൊഴി കൊടുത്തവരെയെല്ലാം പ്രത്യേക സംഘം നേരിൽ കണ്ട് അന്വേഷണം നടത്തുകയും കേസെടുക്കാൻ പരാതിക്കാർ തയ്യാറായാൽ മുന്നോട്ടുപോകണമെന്നാണ് ഹൈക്കോടതി നിർദ്ദേശം. രണ്ടാഴ്ചക്കുള്ളിൽ പ്രത്യേക സംഘം സർക്കാരിന് ആക്ഷൻ ടേക്കണ്‍ റിപ്പോർട്ടും സമർപ്പിക്കണം. അതിനായി അന്വേഷണ സംഘത്തിലെ ഓരോരുത്തരും ചെയ്യേണ്ട നടപടികള്‍ ചർച്ച ചെയ്യാനാണ് ഇന്നത്തെ യോഗം ചർച്ച ചെയ്യും.