ആര്യയ്ക്കും മകൾ ഖുഷിക്കും കൂട്ടായി ജീവിതത്തിലേക്ക് പുതിയ ഒരാൾ? സിംഗിൾ മദർ ആയിട്ടുള്ള എന്റെ അവസാനത്തെ യാത്രയാണ് ഇത് എന്ന് നടി

Advertisement

തന്റെ വിവാഹ ജീവിതത്തെ കുറിച്ചും, വിവാഹ മോചനത്തെ കുറിച്ചും പിന്നീട് ജീവിതത്തിലുണ്ടായ പ്രണയത്തെ കുറിച്ചും എല്ലാം തുറന്ന് പറഞ്ഞിട്ടുള്ള താരമാണ് ആര്യ ബഡായി. ആ പ്രണയ തകർച്ചയ്ക്ക് ശേഷം അനുഭവിച്ച വേദനയും ആര്യ വെളിപ്പെടുത്തിയിട്ടുണ്ട്. ഇപ്പോഴിതാ മകൾക്കൊപ്പമുള്ള തന്റെ ഒറ്റയ്ക്കുള്ള ജീവിതം അവസാനിക്കാൻ പോകുന്ന എന്ന സൂചന നൽകി ആര്യ ബഡായി

ടെലിവിഷൻ ആങ്കറായും സിനിമകളിൽ കോമഡി താരമായും മലയാളികൾ ഏറെ ഇഷ്ടപ്പെടുന്ന നടിയാണ് ആര്യ ബാബു എന്ന ആര്യ ബഡായി. താരത്തിന്റെ പ്രൊഫഷണൽ ജീവിതം മാത്രമല്ല, പേഴ്‌സണൽ ജീവിതവും ആളുകൾക്ക് വളരെ പരിചിതമാണ്. കഴിഞ്ഞ ജീവിതത്തെ കുറിച്ചോ പ്രണയത്തെ കുറിച്ചോ ഒന്നും ആര്യ എവിടെയും മറച്ചുവച്ചിട്ടില്ല. അത്തരത്തിലുള്ള ഒരു സന്തോഷ വാർത്തയാണ് ആര്യ ഏറ്റവുമൊടുവിൽ പങ്കുവച്ച ഇൻസ്റ്റഗ്രാം പോസ്റ്റിൽ വ്യക്തമാകുന്നത്

‘ഓസ്‌ട്രേലിയയിലെ ഗീലോങിലെ വലിയ ഓഷ്യൻ റോഡ് ശരിക്കും ഒരു കൗമാരക്കാരിയെ എന്നതുപോലെ ആസ്വദിയ്ക്കുന്നു’ എന്ന് പറഞ്ഞുകൊണ്ട് ഒരു വീഡിയോ ആണ് ആര്യ പങ്കുവച്ചിരിയ്ക്കുന്നത്. അതിന് ചെറിയൊരു വാൽകഷ്ണം കൂടെയുണ്ട്, ‘അതെ, സിംഗിൾ മദർ എന്ന നിലയിലുള്ള എന്റെ അവസാനത്തെ അന്താരാഷ്ട്ര യാത്രയാണ്’ ഇന്ന് എന്നായിരുന്നു അത്.

ആര്യ ഓസ്‌ട്രേലിയയുടെ ഭംഗി ആസ്വദിയ്ക്കുന്നതും ആ കാഴ്ചകളും ഒന്നുമല്ല ആരാധകർ ശ്രദ്ധിച്ചത്, ‘സിംഗിൾ മദർ എന്ന നിലയിലുള്ള അവസാനത്തെ യാത്ര’ എന്ന വാക്കാണ്. അതിനർത്ഥം, ഉടൻ മിംഗിൾ ആവും എന്നല്ലേ, ജീവിതത്തിലേക്ക് ഒരാൾ കടന്നുവരുന്നു എന്നല്ലേ, ആരാണയാൾ എന്നൊക്കെയുള്ള ചോദ്യങ്ങളും, ആശംസകളുമാണ് വീഡിയോയ്ക്ക് താഴെ കമന്റുകളായി വരുന്നത്.

നടി അർച്ചന സുശീലന്റെ സഹോദരനും ബിസിനസ്സ്മാനുമായ രോഹിത് സുശീലായിരുന്നു ആര്യയുടെ ആദ്യ ഭർത്താവ്. ഖുഷി എന്ന മകളും ആ ബന്ധത്തിൽ പിറന്നു. പക്ഷേ ആ ദാമ്പത്യ ജീവിതം വിവാഹ മോചനത്തിൽ അവസാനിച്ചു. ആര്യയുമായുള്ള വിവാഹ മോചനത്തിന് ശേഷം രോഹിത് മറ്റൊരു ദാമ്പത്യത്തിലേക്ക് കടക്കുകയും ചെയ്തു. എന്നിരുന്നാലും ഇപ്പോഴും രോഹിത്തുമായി നല്ല സൗഹൃദം ആര്യ സൂക്ഷിക്കുന്നുണ്ട്. മകൾ ഖുഷി അവധിക്കാലത്ത് അച്ഛന്റെ അടുത്തേക്ക് പോകുന്ന വിശേഷങ്ങളും സോഷ്യൽ മീഡിയയിലൂടെ ആരാധകർ അറിയുന്നു. ആ വിവാഹ മോചനം തന്റെ പ്രായത്തിന്റെ പക്വതക്കുറവായിരുന്നു എന്നാണ് ആര്യ പിന്നീട് പറഞ്ഞത്.

അതിന് ശേഷം, ബിഗ് ബോസ് ഷോയിൽ വച്ചാണ് തനിക്കൊരു പ്രണയമുണ്ട് എന്ന് ആര്യ വെളിപ്പെടുത്തിയത്. അത് വൻ വൈറലായിരുന്നു. എന്നാൽ ഷോ കഴിഞ്ഞ് പുറത്തെത്തിയപ്പോഴേക്കും ആ ബന്ധവും ബ്രേക്കപ് ആയി. അത് ആര്യയ്ക്ക് വലിയ ഷോക്ക് ആയിരുന്നു. തന്നെ ഉപേക്ഷിച്ച് സുഹൃത്തായ നടിയ്‌ക്കൊപ്പം പോയ ആ കാമുകനെ കുറിച്ച് ആര്യ തന്നെയാണ് പിന്നീട് പല അഭിമുഖങ്ങളിലും സംസാരിച്ചത്. അതിന് ശേഷം ആര്യയ്ക്ക് ഒരു പ്രണയ ബന്ധമുണ്ട് എന്ന തരത്തിലുള്ള ഗോസിപ്പുകൾ പലപ്പോഴായി പുറത്തു വന്നിരുന്നു.

ബഡായി ബംഗ്ലാവ് എന്ന പരിപാടിയിലൂടെയാണ് ആര്യ ബഡായിയുടെ കരിയർ ആരംഭിയ്ക്കുന്നത്. അതിന് ശേഷം നിരവധി സിനിമകളും നടി ചെയ്തു. അതോടൊപ്പം ടിവി ഷോകളിലും ആര്യ സജീവമായിരുന്നു. കാഞ്ചീവരം എന്ന പേരിൽ സാരിവ്യാപര ബിസിനസ്സിലേക്കും ആര്യ ഇറങ്ങി. അത് വൻ സക്‌സസ് ആയി പോയിക്കൊണ്ടിരിക്കുകയാണ്. ഇന്ന് മലയാള സിനിമ – ടെലിവിഷൻ ലോകത്തെ വിവാഹത്തിൽ എല്ലാ ബ്രൈഡുകളും ഉടുക്കുന്നത് ആര്യയുടെ കാഞ്ചീവരത്തിൽ നിന്നുള്ള സാരിയാണ്. വൈകാതെ ആര്യയെയും ആ കല്യാണ വേഷത്തിൽ കാണാം എന്നാണ് ആരാധകരുടെ പ്രതീക്ഷ.

Advertisement