മുൻ എസ്പി സുജിത്ത് ദാസിനെ സിബിഐ ചോദ്യം ചെയ്തു

Advertisement

തിരുവനന്തപുരം. മുൻ എസ്പി സുജിത്ത് ദാസിനെ സിബിഐ ചോദ്യം ചെയ്തു. താനൂർ കസ്റ്റഡി മരണ കേസുമായി ബന്ധപ്പെട്ടാണ് ചോദ്യം ചെയ്യൽ. നേരത്തെ ഈ കേസിൽ സുജിത് ദാസിനെ ഒരു തവണ ചോദ്യം ചെയ്തിരുന്നു. പി.വി അൻവർ എം.എൽ.എയുമായുള്ള ഫോൺ സംഭാഷണം പുറത്തുവന്നതിന് പിന്നാലെയാണ് വീണ്ടും ചോദ്യം ചെയ്തത്.

തിരുവനന്തപുരത്തെ സിബിഐ ഓഫീസിൽ വിളിച്ചുവരുത്തി ആയിരുന്നു ചോദ്യം ചെയ്യൽ. നാലുമണിക്കൂർ നീണ്ട ചോദ്യം ചെയ്യലിൽ നേരത്തെയുള്ള മൊഴിയും ഇപ്പോഴത്തെ മൊഴിയും പരിശോധിച്ചു. കേസിൽ വിശദമായ അന്വേഷണം തുടരുകയാണ് സിബിഐ.