തിരുവനന്തപുരം. എഡിജിപി എം ആർ അജിത് കുമാറിനെതിരെ ഉയർന്ന ആരോപണങ്ങളിൽ വിജിലൻസ് അന്വേഷണത്തിന് ശുപാർശ ചെയ്ത് ഡി.ജി.പി. അനധികൃത സ്വത്ത് സമ്പാദ്യം, ആഡംബര വീട് നിർമ്മാണം തുടങ്ങിയ വിഷയങ്ങളിൽ അന്വേഷണം വേണമെന്നാണ് ആവശ്യം. ഡിജിപി ഷേഖ് ദർവേസ് സാഹിബ് ആഭ്യന്തരവകുപ്പിന് നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ വിജിലൻസ് അന്വേഷണത്തിന് ശുപാർശ ചെയ്ത് ഉടൻ ഉത്തരവിറങ്ങും. ഇന്നലെ എ ഡി ജി പി എം.ആർ അജിത് കുമാറിനെ ഡിജിപി നാലു മണിക്കൂറിലധികം ചോദ്യം ചെയ്തിരുന്നു. ഇതിനുശേഷമാണ് വിജിലൻസ് അന്വേഷണം ഉൾപ്പെടെ ഡിജിപി ആവശ്യപ്പെട്ടത്. തനിക്കെതിരായ ആരോപണങ്ങൾക്ക് തനിക്കെതിരായ പിന്നിൽ ഗൂഢാലോചന എന്നാണ് അജിത് കുമാർ മൊഴി നൽകിയത്. അതേ സമയം ആരോപണങ്ങൾ ഉയർന്നിട്ടും, മുന്നണിയിൽ നിന്നും ഉൾപ്പെടെ സമ്മർദ്ദം ശക്തമായിട്ടും അജിത് കുമാറിനെ സംരക്ഷിക്കുന്നത് മുഖ്യമന്ത്രിയാണ് എന്ന ആരോപണം ശക്തമാകുന്നു. അന്വേഷണ റിപ്പോർട്ട് വന്നശേഷം മതി നടപടി എന്നാണ് മുഖ്യമന്ത്രിയുടെ നിലപാട്.
Home News Breaking News എഡിജിപി എം ആർ അജിത് കുമാറിനെതിരെ വിജിലൻസ് അന്വേഷണത്തിന് ശുപാർശ ചെയ്ത് ഡിജിപി