വാർത്താനോട്ടം

Advertisement

2024 സെപ്തംബർ 13 വെള്ളി

BREAKING NEWS

👉ആലപ്പുഴ കലവൂരിലെ സുഭദ്രാ കൊലപാതകം പ്രതികളായ മാത്യൂസ്, ശർമിള എന്നിവരെ ആലപ്പുഴയിൽ എത്തിച്ചു.

👉ഇൻഡിഗോ വിമാന ബഹിഷ്ക്കരണം അവസാനിപ്പിച്ച് ഇ പി ജയരാജൻ കരിപ്പൂരിൽ നിന്ന് ഡൽഹിക്ക് പോയി

👉 ദില്ലി മദ്യനയ അഴിമതി കേസ്സിൽ മുഖ്യമന്ത്രി അരവിന്ദ് കേജരിവാളിന് ഇന്ന് നിർണ്ണായകം, ജാമ്യ ഹർജി ഇന്ന് പരിഗണിക്കും.

👉മലപ്പുറം മൂത്തേടത്ത് രണ്ട് കുട്ടികളെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി.

👉ചിന്നക്കനാൽ 301 കോളനിയിൽ വീട് തകർത്ത് ചക്ക കൊമ്പൻ.വീട്ടിൽ ആരും ഉണ്ടായിരുന്നില്ല.

🌴കേരളീയം🌴

🙏 മ്യാന്മറിനും ബംഗ്ലാദേശിനും മുകളില്‍ സ്ഥിതി ചെയ്യുന്ന ചക്രവാതചുഴി ബംഗാള്‍ ഉള്‍ക്കടലില്‍ തീവ്ര ന്യൂനമര്‍ദ്ദംമായി രൂപപ്പെടാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഈ സാഹചര്യത്തില്‍ കേരളത്തില്‍ അടുത്ത 7 ദിവസം വ്യാപകമായി നേരിയതും ഇടത്തരമായതുമായ മഴക്ക് സാധ്യതയുണ്ടെന്നാണ് പ്രവചനം.

🙏 സീതാറാം യെച്ചൂരി അന്തരിച്ചതിനെ തുടര്‍ന്ന് മൂന്നുദിവസം ദുഃഖാചരണം നടത്തുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍. സംസ്ഥാനമാകെ നടത്താനിരുന്ന പൊതു പാര്‍ട്ടി പരിപാടികളെല്ലാം മാറ്റിവെച്ചതായും എംവി ഗോവിന്ദന്‍ അറിയിച്ചു.

🙏 കമ്മ്യൂണിസ്റ്റ് എതിരാളികള്‍ക്ക് പോലും സ്നേഹത്തോടെയും ആദരവോടെയും സമീപിക്കാന്‍ കഴിഞ്ഞ നേതാവായിരുന്നു സീതാറാം യെച്ചൂരിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇന്ത്യ കണ്ട പ്രമുഖ ധിഷണാശാലികളില്‍ ഉന്നതനിരയില്‍ തന്നെയാണ് എക്കാലവും സീതാറാം യെച്ചൂരിയുടെ സ്ഥാനമെന്നും അദ്ദേഹം പറഞ്ഞു.

🙏 എഡിജിപി അജിത്കുമാറിനെതിരെ വിജിലന്‍സ് അന്വേഷണത്തിന് ശുപാര്‍ശ. ഡിജിപി ഷെയ്ഖ് ദര്‍വേഷ് സാഹിബ് വിജിലന്‍സ് അന്വേഷണത്തിന് ശുപാര്‍ശ ചെയ്ത് ആഭ്യന്തരവകുപ്പിനു റിപ്പോര്‍ട്ട് നല്‍കി.

🙏 തനിക്കും കുടുംബത്തിനും ഭീഷണിയുണ്ടെന്ന് ചൂണ്ടിക്കാട്ടി പൊലീസ് സംരക്ഷണം ആവശ്യപ്പെട്ട് നിലമ്പൂര്‍ എംഎല്‍എ പി വി അന്‍വര്‍ ഡിജിപിക്ക് കത്ത് നല്‍കി.

🙏 കല്‍പ്പറ്റയില്‍ വാഹനപകടത്തില്‍ അന്തരിച്ച ജെന്‍സന്റെ മൃതദേഹം സംസ്‌കരിച്ചു. വയനാട് ഉരുള്‍പൊട്ടലില്‍ കുടുംബം നഷ്ടമായ ശ്രുതിയെ തനിച്ചാക്കി ജെന്‍സണും വിടവാങ്ങി. ഹൃദയവേദനയോടെയാണ് നാടൊന്നാകെ സംസ്‌കാര ചടങ്ങുകളില്‍ പങ്കെടുത്തത്.

🙏 അമീബിക്ക് മെനിഞ്ചോ എന്‍സെഫലൈറ്റിസ് അഥവാ അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്ന 10 പേരേയും ഡിസ്ചാര്‍ജ് ചെയ്തു. ഏകോപനത്തിനും ചികിത്സയ്ക്കും നേതൃത്വം നല്‍കിയ മെഡിക്കല്‍ കോളേജിലേയും ആരോഗ്യവകുപ്പിലെയും മുഴുവന്‍ ടീമിനേയും മന്ത്രി വീണാ ജോര്‍ജ് അഭിനന്ദിച്ചു.

🙏 ലൈംഗികാതിക്രമ പരാതിയില്‍ സംവിധായകന്‍ രഞ്ജിത്തിനെ പ്രത്യേക അന്വേഷണസംഘം ചോദ്യം ചെയ്തു. കൊച്ചിയിലെ ഓഫീസില്‍ വിളിച്ചുവരുത്തിയായിരുന്നു ചോദ്യം ചെയ്യല്‍.

🙏 വനാതിര്‍ത്തിയിലുള്ള ചുറ്റുമതിലില്ലാത്ത തിരുവനന്തപുരം പൊന്‍മുടി സര്‍ക്കാര്‍ യു.പി സ്‌കൂളിലെ കുട്ടികളും അദ്ധ്യാപകരും സുരക്ഷാ ഭീഷണി നേരിടുന്നതായി സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍.

🙏 കേരള സര്‍വ്വകലാശാല സെനറ്റ് ഹാളിലെ സംഘര്‍ഷത്തില്‍ കണ്ടാലറിയാവുന്ന എസ്എഫ്ഐ-കെഎസ്യു പ്രവര്‍ത്തകര്‍ക്കെതിരെ കേസ്. കേരള സര്‍വ്വകലാശാല രജിസ്ട്രാറര്‍ നല്‍കിയ പരാതിയിലാണ് രണ്ടാമത്തെ കേസ്. കേരള സര്‍വ്വകലാശാല സെനറ്റ് തെരെഞ്ഞെടുപ്പിനിടെ ഇന്നലെയാണ് എസ്എഫ്ഐ-കെഎസ്യു പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷം ഉണ്ടായത്.

🙏 ആലപ്പുഴ കലവൂരില്‍ വയോധികയായ സുഭദ്രയെ കൊലപ്പെടുത്തിയ പ്രതികള്‍ പിടിയില്‍. കര്‍ണാടകയിലെ മണിപ്പാലില്‍ നിന്നാണ് പ്രതികളായ മാത്യൂസ്, ശര്‍മിള എന്നിവര്‍ പിടിയിലായത്. കൊലപാതകത്തിന് ശേഷം ഇരുവരും ഒളിവിലായിരുന്നു. കൊലയ്ക്ക് ശേഷം മൃതേദഹം കുഴിച്ചിട്ട് പ്രതികള്‍ രക്ഷപ്പെടുകയായിരുന്നു.

🇳🇪 ദേശീയം 🇳🇪

🙏 മുതിര്‍ന്ന കമ്മ്യണിസ്റ്റ് നേതാവും സിപിഎം ജനറല്‍ സെക്രട്ടറിയുമായ സീതാറാം യെച്ചൂരി അന്തരിച്ചു. 72 വയസായിരുന്നു. ശ്വാസകോശ അണുബാധയെ തുടര്‍ന്ന് ദില്ലി എയിംസില്‍ ചികിത്സയിലിരിക്കെയാണ് മരണം. കഴിഞ്ഞ മാസം 19നാണ് ശ്വാസ തടസ്സത്തെ തുടര്‍ന്ന് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

🙏 അന്തരിച്ച സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ എയിംസില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം ഇന്ന് ഡല്‍ഹിയിലെ വസന്ത് കുഞ്ചിലുള്ള വസതിയിലേക്ക് കൊണ്ടുപോകും. നാളെ ഡല്‍ഹിയിലെ എ.കെ.ജി ഭവനില്‍ രാവിലെ 9 മണി മുതല്‍ ഉച്ചവരെ പൊതു ദര്‍ശനത്തിനു വയ്ക്കും. പാര്‍ട്ടിയുടെ നേതൃത്വത്തില്‍ നടക്കുന്ന അന്തിമോപചാര ചടങ്ങുകള്‍ക്കുശേഷം യെച്ചൂരിയുടെ മൃതദേഹം ഡല്‍ഹി എയിംസിലെ മെഡിക്കല്‍ വിദ്യാര്‍ഥികളുടെ വൈദ്യശാസ്ത്ര പഠനത്തിനായി വിട്ടുനല്‍കും.

🙏 സിതാറാം യെച്ചൂരിയുടെ നിര്യാണത്തില്‍ അനുശോചിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇടതുപക്ഷത്തിന്റെ വെളിച്ചമായിരുന്നു യെച്ചൂരിയെന്ന് പ്രധാനമന്ത്രി എക്സില്‍ പോസ്റ്റ് ചെയ്ത അനുശോചന സന്ദേശത്തില്‍ കുറിച്ചു.

🙏 നമ്മുടെ രാജ്യത്തെ കുറിച്ച് ആഴത്തില്‍ ധാരണയുള്ള, ഇന്ത്യ എന്ന ആശയത്തിന്റെ സംരക്ഷകനായിരുന്ന വ്യക്തിയായിരുന്നു യെച്ചൂരിയെന്ന് രാഹുല്‍ ഗാന്ധി . ഞങ്ങള്‍ നടത്തിയിരുന്ന നീണ്ട ചര്‍ച്ചകള്‍ ഇനി തനിക്ക് നഷ്ടമാകുമെന്നും, ദുഃഖത്തിന്റെ ഈ വേളയില്‍ അദ്ദേഹത്തിന്റെ കുടുംബത്തിനും സുഹൃത്തുക്കള്‍ക്കും അനുയായികള്‍ക്കും ആത്മാര്‍ത്ഥമായ അനുശോചനം അറിയിക്കുന്നുവെന്നും രാഹുല്‍ സാമൂഹ്യ മാധ്യമത്തില്‍ കുറിച്ചു.

🙏 ഡല്‍ഹി – ഡെറാഡൂണില്‍ പന്‍ചെദ ബൈപ്പാസിന് സമീപം കാറും ട്രക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ നാല് പേര്‍ മരിച്ചു. മുന്ന് പേര്‍ക്ക് പരിക്കേറ്റു. അലിഗഡില്‍ നിന്ന് ഔലിയിലേക്ക് ഏഴംഗ സംഘം എര്‍ട്ടിഗ കാറിലാണ് യാത്ര ചെയ്തിരുന്നത്.

🙏 മണിപ്പൂരിലെ സംഘര്‍ഷം രൂക്ഷമാകുന്നതിനിടെ ഗവര്‍ണര്‍ ലക്ഷ്മണ്‍ ആചാര്യ സംസ്ഥാനം വിട്ടതായി റിപ്പോര്‍ട്ട്. ഗവര്‍ണറുടെ കൂടി സാന്നിധ്യത്തില്‍ സമാധാന ചര്‍ച്ചകള്‍ സംസ്ഥാനത്ത് നടക്കാനിരിക്കേയാണ് നീക്കം.

🙏 കൊല്‍ക്കത്തയിലെ വനിതാ ഡോക്ടറുടെ കൊലപാതകത്തില്‍ പ്രതിഷേധിച്ചുള്ള ഡോക്ടര്‍മാരുടെ സമരം ഒത്തുതീര്‍പ്പാകാത്തതിനെ തുടര്‍ന്ന് രാജി വയ്ക്കാന്‍ തയ്യാറെന്ന പ്രഖ്യാപനവുമായി മുഖ്യമന്ത്രി മമത ബാനര്‍ജി. ജനങ്ങളുടെ താല്‍പര്യം കണക്കിലെടുത്ത് രാജിക്ക് തയ്യാറാണെന്നാണ് മുഖ്യമന്ത്രി വ്യക്തമാക്കിയത്.

🙏 രാജ്യതലസ്ഥാനത്തെ വിമാനത്താവളത്തില്‍ നിന്ന് സിബിഐ അറസ്റ്റ് ചെയ്ത വിദേശ പൗരന്‍ ആശുപത്രിയില്‍ മരിച്ചു. 77 വയസുകാരനായ ജര്‍മന്‍ പൗരനാണ് വെസ്റ്റ് ഡെല്‍ഹിയിലെ ദീന്‍ ദയാല്‍ ഉപധ്യായ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മരിച്ചത്.

🙏 മധ്യപ്രദേശിലെ ഇന്‍ഡോറില്‍ യുവതി കൂട്ടബലാത്സംഗത്തിനിരയായ സംഭവത്തില്‍ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. സംഭവം സമൂഹത്തിനാകെ നാണക്കേട് ഉണ്ടാക്കുന്നതാണെന്നും ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ ക്രമസമാധാനം തകര്‍ന്നിരിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.

🇦🇺 അന്തർദേശീയം 🇦🇴

🙏 ലോകത്തിലെ ഏറ്റവും ധനികരായ ആളുകളുടെ നിരയിലേക്ക് കുതിക്കാന്‍ ഒരുങ്ങുകയാണ് ഫേസ്ബുക്ക് സ്ഥാപകന്‍ മാര്‍ക്ക് സക്കര്‍ബര്‍ഗ്. ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം, ത്രഡ്സ്, വാട്ട്സ്ആപ്പ് തുടങ്ങിയ മെറ്റാ പ്ലാറ്റ്‌ഫോമുകളുടെ സി.ഇ.ഒയായ സക്കര്‍ബര്‍ഗിന്റെ ആസ്തി ബ്ലൂംബെര്‍ഗിന്റെ ഏറ്റവും പുതിയ ബില്ല്യണേഴ്സ് പട്ടിക അനുസരിച്ച് 51 ബില്യണ്‍ ഡോളര്‍ വര്‍ധിച്ച് 179 ബില്യണ്‍ ഡോളറിലെത്തി.

🏏🥍🤽🏻‍♀️കായികം🏑🏹🏋️‍♀️

🙏 2023 ലെ ഏകദിന ക്രിക്കറ്റ് ലോകകപ്പ് ഇന്ത്യക്ക് നേടിത്തന്നത് കോടികളുടെ നേട്ടം. ഐ സി സിയുടെ കണക്ക് അനുസരിച്ച് ഇന്ത്യക്ക് 11,637 കോടി രൂപയുടെ വരുമാനമുണ്ടായി. ലോകകപ്പുമായി ബന്ധപ്പെട്ട് ടൂറിസം മേഖലയിലേക്ക് ഏകദേശം ഏഴായിരം കോടിയിലധികം രൂപ എത്തിയെന്നാണ് ഐസിസിയുടെ കണക്ക്.

🙏 ഏഷ്യന്‍ ചാമ്പ്യന്‍സ് ട്രോഫി ഹോക്കിയില്‍ ഇന്ത്യയുടെ വിജയക്കുതിപ്പ് തുടരുന്നു. കഴിഞ്ഞദിവസം മലേഷ്യയ്‌ക്കെതിരേ വന്‍ ജയം നേടിയ ഇന്ത്യ, ഇന്നലെ കൊറിയയെ ഒന്നിനെതിരേ മൂന്ന് ഗോളുകള്‍ക്ക് തകര്‍ത്തു. ഇതോടെ ഗ്രൂപ്പ് ഘട്ടത്തില്‍ ഇനിയും മത്സരങ്ങള്‍ ബാക്കിനില്‍ക്കേതന്നെ ഇന്ത്യ സെമി ഫൈനല്‍ ഉറപ്പിച്ചു.

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here