നിയമസഭാ കയ്യാങ്കളി: യുഡിഎഫ് എംഎൽഎമാർക്കെതിരായ കേസ് ഹൈക്കോടതി റദ്ദാക്കി

Advertisement

കൊച്ചി:നിയമസഭാ കയ്യാങ്കളിയിൽ യുഡിഎഫ് എംഎൽഎമാർക്കെതിരായ കേസ് ഹൈക്കോടതി റദ്ദാക്കി. വനിതാ എംഎൽഎമാരെ തടഞ്ഞുവെച്ചെന്ന പരാതിയിലാണ് കേസെടുത്തത്. ശിവദാസൻ നായർ, എംഎ വാഹിത് എന്നിവർക്കെതിരെയായിരുന്നു കേസ്. ശിവൻകുട്ടിയും ഇപി ജയരാജനുമടക്കം ആറ് എൽഡിഎഫ് നേതാക്കൾക്കെതിരെ പൊതുമുതൽ നശിപ്പിച്ചതിനും കേസുണ്ട്.

ജമീല പ്രകാശത്തിനെ തടഞ്ഞുവെച്ചതിനും കയ്യേറ്റം ചെയ്തതിനുമാണ് എംഎ വാഹിദിനെയും ശിവദാസൻ നായരെയും പ്രതി ചേർത്തത്. ഇന്ത്യ ശിക്ഷാ നിയമം 341, 323 വകുപ്പുകളാണ് ചുമത്തിയത്. ഇടത് നേതാക്കൾക്കൊപ്പം രണ്ട് കോൺഗ്രസ് നേതാക്കളെയും പ്രതി ചേർത്ത് കോടതിയിൽ റിപ്പോർട്ട് നൽകുകയായിരുന്നു