സിനിമാ സെറ്റിൽ ഗുണ്ടാ ആക്രമണം, പ്രൊഡക്ഷൻ മാനേജർക്ക് പരിക്ക്

Advertisement

കോഴിക്കോട്: സിനിമാ ചിത്രീകരണ സെറ്റിൽ ഗുണ്ടാ ആക്രമണം. കോഴികോട് മലാപറമ്പിൽ ഇന്നലെയായിരുന്നു സംഭവം. പ്രൊഡക്ഷൻ മാനേജർ ടി ടി ജിബുവിനെ 5 അംഗ സംഘം മർദ്ദിക്കുകയായിരുന്നു. തലയ്ക്കും ,മുഖത്തും പരിക്കേറ്റു.കത്തി കൊണ്ട് കുത്തുകയും ചെയ്തു.നടക്കാവ് പോലീസ് കേസ്സെടുത്ത് അന്വേഷണം തുടങ്ങി. ഷെയ്ൻ നിഗം നായകനായ ‘ഹാലി ‘ൻ്റെ ചിത്രീകരണം നടക്കുന്ന സൈറ്റിലായിരുന്നു അക്രമണം നടന്നത്.