കെഎസ്ആര്‍ടിസി, വിവാദ ഉത്തരവ് പിന്‍വലിച്ചു

Advertisement

തിരുവനന്തപുരം. കെഎസ്ആർടിസി ജീവനക്കാരിൽ നിന്ന് അഞ്ചുദിവസത്തെ ശമ്പളം ദുരിതാശ്വാസ നിധിയിലേക്ക് പിടിക്കാനുള്ള തീരുമാനം പിൻവലിച്ചു. ഗതാഗത മന്ത്രിയുടെ ഇടപെടലിനെ തുടർന്നാണ് തീരുമാനം. വിമർശനങ്ങൾക്ക് പിന്നാലെയാണ് മന്ത്രിയുടെ നിർദ്ദേശം.

കെഎസ്ആർടിസി ജീവനക്കാർക്ക് ഒറ്റ ഗഡുവായി ശമ്പളം മണിക്കൂറുകൾക്കുള്ളിൽ ആണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് ശമ്പളം നൽകണമെന്ന സിഎംഡിയുടെ ഉത്തരവ് പുറത്തിറങ്ങിയത്. സെപ്തംബർ മാസം മുതൽ ദിവസത്തെ ശമ്പളം മൂന്നു കിടുക്കളായി നൽകണമെന്നായിരുന്നു ഉത്തരവ്. തുക നൽകാനുള്ള സമ്മതപത്രം ജീവനക്കാരിൽ നിന്നും സ്വീകരിക്കുമെന്നും സിഎംഡിയുടെ ഉത്തരവിൽ വ്യക്തമാക്കിയിരുന്നു.

ഉത്തരവിനെതിരെ ജീവനക്കാർക്കിടയിൽ നിന്ന് തന്നെ വലിയ പ്രതിഷേധം ഉയർന്നു. പിന്നാലെയാണ് ഗതാഗത മന്ത്രി ഉത്തരവ് പിൻവലിക്കാൻ സിഎംഡിക്ക് നിർദ്ദേശം നൽകിയത്. ഉത്തരവിറക്കിയ ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിക്കാനും മന്ത്രി നിർദ്ദേശം നൽകിയിട്ടുണ്ട്.

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here