കൊച്ചി:
മിഷേൽ ഷാജിയുടെ മരണത്തിൽ സിബിഐ അന്വേഷണം വേണമെന്ന ആവശ്യം ഹൈക്കോടതി തള്ളി. നിലവിലെ അന്വേഷണം എത്രയും വേഗം പൂർത്തിയാക്കണമെന്ന് കോടതി നിർദേശിച്ചു. 2017 മാർച്ച് അഞ്ചിനാണ് പിറവം മുളക്കുളം സ്വദേശി മിഷേൽ ഷാജിയെ കൊച്ചി കായലിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
എറണാകുളം കച്ചേരിപ്പടിയിലെ സെന്റ് തെരേസാസ് ഹോസ്റ്റളിൽ താമസിച്ച് സ്വകാര്യ കോളേജിൽ സിഎ പഠിക്കുകയായിരുന്നു മിഷേൽ. കാണാതായ അന്ന് വൈകിട്ട് അഞ്ച് മണിക്ക് കലൂർ സെന്റ് ആന്റണീസ് പള്ളിയിൽ വന്ന് മടങ്ങുന്ന മിഷേലിന്റെ സിസിടിവി ദൃശ്യങ്ങൾ പോലീസിന് ലഭിച്ചിരുന്നു
പിറ്റേന്ന് വൈകിട്ട് കൊച്ചി കായലിൽ നിന്ന് യുവതിയുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു. ലോക്കൽ പോലീസും പിന്നീട് ക്രൈംബ്രാഞ്ചും കേസ് അന്വേഷിച്ചിട്ടും കേസിൽ ഒരു തുമ്പും ലഭിച്ചില്ല. ക്രൈംബ്രാഞ്ച് അന്തിമ റിപ്പോർട്ട് സമർപ്പിച്ചിട്ടില്ല. ഈ സാഹചര്യത്തിലാണ് കേസ് സിബിഐക്ക് കൈമാറണമെന്ന് ആവശ്യപ്പെട്ട് പിതാവ് കോടതിയെ സമീപിച്ചത്.