സർട്ടിഫിക്കറ്റ് കോഴ്സ് ഇൻ അറബിക് ടൈപ്പിംഗ്: സീറ്റൊഴിവ്

Advertisement

കാര്യവട്ടം: കേരള സർവകലാശാല അറബി വിഭാഗം നടത്തുന്ന അറബിക് ടൈപ്പിംഗ് കോഴ്സിലേക്ക് ഏതാനും സീറ്റുകൾ ഒഴിവുണ്ട്. യോഗ്യത പ്ലസ് ടു / തത്തുല്യം. ഫീസ്: 3000/- രൂപ. കാലാവധി: 3 മാസം. അപേക്ഷ ഫോം (www.arabicku.in) ൽ ലഭ്യമാണ്. അഡ്മിഷന്
എസ്.എസ്.എൽ.സി, പ്ളസ് ടൂ സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ സഹിതം 2024 സെപ്റ്റംബർ 19 വ്യാഴാഴ്ച രാവിലെ 10 മണിക്ക് കാര്യവട്ടത്തുള്ള അറബി പഠന വകുപ്പിൽ എത്തുക. വിവരങ്ങൾ: 9633812633 / 04712308846