ഓണക്കാലത്ത് യാത്ര തിരക്ക്, കൂടുതൽ പരിഹാര നടപടികളുമായി റെയിൽവേ

Advertisement

തിരുവനന്തപുരം.ഓണക്കാലത്ത് യാത്ര തിരക്ക്. കൂടുതൽ പരിഹാര നടപടികളുമായി റെയിൽവേ.എട്ട് ട്രെയിനുകൾക്ക് അധികകോച്ചുകൾ. തിരുവനന്തപുരം സെൻട്രൽ കോഴിക്കോട് ജനശതാബ്ദി എക്സ്പ്രസ്. കോഴിക്കോട് തിരുവനന്തപുരം സെൻട്രൽ ജനശതാബ്ദി എക്സ്പ്രസ്എന്നീ ട്രെയിനുകൾക്ക് സപ്തംബർ 17 19 തീയതികളിലും

കണ്ണൂർ ആലപ്പുഴ എക്സിക്യൂട്ടീവ് എക്സ്പ്രസിന് ആലപ്പുഴ കണ്ണൂർ എക്സിക്യൂട്ടീവ് എക്സ്പ്രസ് എന്നീ ട്രെയിനുകൾക്ക്

14,17 തീയതികളിലും എറണാകുളം കണ്ണൂർ എക്സ്പ്രസ്, കണ്ണൂർ എറണാകുളം എക്സ്പ്രസ് എന്നീ ട്രെയിനുകൾക്ക് സെപ്റ്റംബർ 15, 18 തീയതികളിലും തിരുവനന്തപുരം മധുര അമൃത എക്സ്പ്രസ് 17 നും മധുര തിരുവനന്തപുരം അമൃത എക്സ്പ്രസിന് പതിനെട്ടാം തീയതിയും അധിക കോച്ചുകൾ ഏർപ്പെടുത്തി

ഓണക്കാലത്തെ യാത്ര തിരക്ക് പരിഹരിക്കാൻ വിവിധ നഗരങ്ങളിൽ നിന്ന് കേരളത്തിലേക്ക് 15 സ്പെഷ്യൽ ട്രെയിനുകളാണ് റെയിൽവേ ഇതുവരെ ക്രമീകരിച്ചത്.