ഹേമ കമ്മറ്റി റിപ്പോർട്ടിനെ അനുകൂലിച്ച് ചിത്രം വരച്ചതിന് മർദ്ദിച്ചു,സംവിധായകൻ അമ്പിളി

Advertisement

കൊച്ചി. മാക്ടക്കെതിരെ ഗുരുതരാരോപണവുമായി സംവിധായകൻ അമ്പിളി. ഹേമ കമ്മറ്റി റിപ്പോർട്ടിനെ അനുകൂലിച്ച് ചിത്രം വരച്ചതിന് മർദ്ദിച്ചു എന്നാണ് പരാതി. ഭാഗ്യലക്ഷ്മിയുടെയും ശ്രീമൂലനഗരം മോഹനന്റെയും നിർദ്ദേശപ്രകാരം ജിഎസ് വിജയൻറെ നേതൃത്വത്തിൽ മർദ്ദിച്ചുവെന്ന് അമ്പിളി പറഞ്ഞു.


ഈ മാസം ഏഴാം തീയതി എറണാകുളം ടൗൺഹാളിൽ വച്ചു മർദ്ദിച്ചു എന്നാണ് സംവിധായകൻ അമ്പിളിയുടെ പരാതി. മാക്ട മുപ്പതാം വാർഷിക ആഘോഷത്തിന്റെ ഭാഗമായി ലൈവ് ആയി ഒരു ചിത്രം വരയ്ക്കാൻ ആവശ്യപ്പെട്ടു. ഡബ്ല്യുസിസി എന്ന തലക്കെട്ടിൽ ഹേമ കമ്മറ്റി റിപ്പോർട്ടിനെ അനുകൂലിക്കുന്ന ഒരു ചിത്രം വരച്ചു. ഭാഗ്യലക്ഷ്മിയും ശ്രീമൂലനഗരം മോഹനനും ചിത്രം കണ്ടു മടങ്ങിയതിന് പിന്നാലെ സംവിധായകൻ ജി എസ് വിജയൻ്റെ നേതൃത്വത്തിൽ തന്നെ മർദ്ദിച്ചു എന്ന് അമ്പിളി ആരോപിക്കുന്നു.

മർദ്ദനത്തിന് പിന്നിലെ സ്ക്രിപ്റ്റ് ഭാഗ്യലക്ഷ്മിയുടേതും ശ്രീമൂലനഗരം മോഹനൻ്റേതുമെന്നും അമ്പിളി.

മർദ്ദനത്തിന് പിന്നാലെ സുഹൃത്തിന്റെ ആശുപത്രി ആവശ്യവുമായി ബന്ധപ്പെട്ട അടിയന്തരമായി മടങ്ങേണ്ടി വന്നതിനാൽ പരാതി നൽകാനായില്ല. പിന്നാലെ തനിക്കുണ്ടായ അനുഭവം സോഷ്യൽ മീഡിയയിൽ പങ്കുവച്ചു. കൂടുതൽ പേർ തനിക്ക് പിന്തുണയുമായി രംഗത്തെത്തിയതോടെയാണ് തുറന്നുപറച്ചിലെന്നും അമ്പിളി വ്യക്തമാക്കുന്നു.