പട്ടാമ്പി. നിത്യവും മുങ്ങിമരണം കണ്ട് മടുത്ത കേരളത്തില്‍ എല്ലാഎംഎല്‍എമാര്‍ക്കും ആലോചിക്കാവുന്ന പദ്ധതിയാണിത്. എല്ലാവര്‍ക്കും നീന്തല്‍ പരിശീലനം എന്ന ലക്ഷ്യവുമായി സമഗ്ര പദ്ധതിയൊരുക്കി മുഹമ്മദ് മുഹ്സിന്‍ എംഎല്‍എ.
ഓളം എന്ന പേരിലാണ് പട്ടാമ്പി നിയോജകമണ്ഡലത്തില്‍ നീന്തല്‍ സാക്ഷരത പദ്ധതി നടപ്പിലാക്കുന്നത്.
കൊടലൂര്‍ പെരിക്കാട്ട് കുളത്തില്‍ നടന്ന പരിശീലന പരിപാടി മുഹമ്മദ് മുഹ്സിന്‍ എം എല്‍ എ നീന്തികൊണ്ട് ഉദ്ഘാടനം ചെയ്തു.
സമീപ മാസങ്ങളില്‍ പട്ടാമ്പി മേഖലയില്‍ മുങ്ങിമരണങ്ങള്‍ വര്‍ദ്ധിച്ചതോടെയാണ് മുഹമ്മദ് മുഹ്സിന്‍ എംഎല്‍എ ഇത്തരമൊരു പദ്ധതിയെ കുറിച്ച് ആലോചിക്കുന്നത്. നീന്തല്‍ പരിശീലകര്‍ കൂടെ പിന്തുണ നല്‍കിയതോടെ പദ്ധതി യാഥാര്‍ഥ്യമായി. തദേശ സ്ഥാപനങ്ങള്‍, ഫയര്‍ ഫോഴ്‌സ്, ട്രോമ കെയര്‍, സിവില്‍ ഡിഫന്‍സ് എന്നിവരുടെ സഹകരണത്തോടെയാണ് പരിശീലനം. പട്ടാമ്പി കൊടലൂര്‍ പെരിക്കാട്ടു കുളത്തില്‍ നീന്തികൊണ്ട് മുഹമ്മദ് മുഹ്സിന്‍ എം എല്‍ എ പദ്ധതിയുടെ ഉദ്ഘാടനം നിര്‍വഹിച്ചു.
ശനി, ഞായര്‍ ദിവസങ്ങളിലാണ് പരിശീലനം. ഏത് പ്രായക്കാര്‍ക്കും പങ്കെടുക്കാം. ലൈഫ് ജാക്കറ്റ് ഉള്‍പ്പടെയുള്ള സുരക്ഷാ സംവിധാനങ്ങളെല്ലാം ഒരുക്കിയിട്ടുണ്ട്. അടിയന്തിര സാഹചര്യങ്ങളെ നേരിടാന്‍ ഫയര്‍ ഫോഴ്‌സ്, ആംബുലന്‍സ് എന്നിവയുടെ സേവനവും ഉറപ്പാക്കുന്നുണ്ട്