വാർത്താനോട്ടം

Advertisement

2024 സെപ്തംബർ 14 ശനി

BREAKING NEWS

👉ചെങ്ങന്നൂർ -പമ്പ അതിവേഗ റെയിൽപാതയ്ക്ക് റെയിൽവേ ബോർഡിൻ്റെ അംഗീകാരം. 5 വർഷം കൊണ്ട് പൂർത്തിയാക്കുന്ന ഇരട്ട ബ്രോഡ്ഗേജ് പാതയ്ക്കാണ് അംഗീകാരം.

👉സീതാറാം യെച്ചൂരിയുടെ ഭൗതീക ശരീരം പൊതുദർശനത്തിനായി എ കെ ജി ഭവനിൽ

👉സീതാറാം യെച്ചൂരിക്ക് അന്തിമാഭിവാദ്യം അർപ്പിക്കാൻ രാജ്യ തലസ്ഥാനത്ത് ആയിരങ്ങൾ

👉 ഇ പി ജയരാജൻ ദില്ലിയിൽ. മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടികാഴ്ച നടത്തി.

🌴 കേരളീയം 🌴

🙏 24,116 കണ്ടെയ്‌നര്‍ ശേഷിയുള്ള ഇന്ത്യയില്‍ ഇതുവരെ നങ്കൂരമിട്ടിട്ടുള്ളതില്‍ വച്ച് ഏറ്റവും വലിയ ചരക്ക് കപ്പലായ എംഎസ്സി ക്ലോഡ് ഗിറാര്‍ഡെറ്റ് ഇന്നലെ വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്ത് എത്തി. 399.9 മീറ്റര്‍ നീളവും 61.5 മീറ്റര്‍ വീതിയുമുള്ള ഈ അള്‍ട്രാ ലാര്‍ജ് കണ്ടെയ്‌നര്‍ കപ്പലിന് 20,425 ടിഇയു വഹിക്കാനുള്ള ശേഷിയുണ്ട്.

🙏 മുല്ലപ്പെരിയാര്‍ പ്രശ്നത്തിന് ശാശ്വത പരിഹാരം കാണണമെന്നാവശ്യപ്പെട്ട് തിരുവോണ ദിവസം ഉപ്പുതറയിൽ മുല്ലപ്പെരിയാര്‍ സമരസമിതി ഉപവസിക്കും. അന്താരാഷ്ട്ര തലത്തിലുള്ള ഏജന്‍സിയെ കൊണ്ട് പരിശോധന നടത്തമെന്നാണ് ആവശ്യം.

🙏 കെഎസ്ആര്‍ടിസി ജീവനക്കാരുടെ ശമ്പളം മുഖ്യമന്തിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യണമെന്ന ഉത്തരവിന് പിന്നില്‍ ദുരൂഹത ഉണ്ടെന്ന് ആരോപിച്ച ഗതാഗതമന്ത്രി അടിയന്തരമായി ഉത്തരവ് പിന്‍വലിക്കാന്‍ നിര്‍ദ്ദേശം നല്‍കി.

🙏 ഗുരുവായൂരമ്പല
ത്തിന്റെ ചരിത്രത്തിലെ ഏറ്റവും കൂടുതല്‍ വിവാഹങ്ങള്‍ നടന്ന ദിവസം ഉള്‍പ്പെട്ട ഈ മാസം ഇതുവരെയുള്ള ക്ഷേത്രത്തിന്റ ഭണ്ഡാര വരവ് 5.80 കോടിരൂപ കടന്നു. ഇതിനൊപ്പം രണ്ടര കിലോയിലധികം സ്വര്‍ണ്ണവും പതിനേഴര കിലോയിലധികം വെള്ളിയും ലഭിച്ചിട്ടുണ്ട്.

🙏 സുഭദ്ര കൊലപാതക കേസില്‍ ഒരാള്‍ കൂടി അറസ്റ്റിലായി. ഈ കേസിലെ പ്രതി മാത്യുവിന്റെ സുഹൃത്തും ബന്ധുവുമായ റൈനോള്‍ഡിന്റെ അറസ്റ്റാണ് പൊലീസ് രേഖപ്പെടുത്തിയത്. വിശദമായ ചോദ്യം ചെയ്യലിന് ശേഷമാണ് അറസ്റ്റ് ചെയ്തത്.

🙏ആലപ്പുഴ കലവൂരിലെ സുഭദ്രയുടെ കൊലപാതകം ആസൂത്രിതമെന്ന് പൊലീസ്. സുഭദ്രയെ കൊല്ലാന്‍ പ്രതികള്‍ നടത്തിയത് വന്‍ ആസൂത്രണമെന്ന് ആലപ്പുഴ എസ്പി എംപി മോഹനചന്ദ്രന്‍ പറഞ്ഞു. നെഞ്ചില്‍ ചവിട്ടിയും കഴുത്ത് ഞരിച്ചുമാണ് കൊലപ്പെടുത്തിയതെന്നും പ്രതികള്‍ മൊഴി നല്‍കി.

🙏 കോഴിക്കോട് ഉള്ള്യേരിയില്‍ മലബാര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ഗര്‍ഭസ്ഥശിശുവും അമ്മയും മരിച്ചത് ചികിത്സാപ്പിഴവ് മൂലമെന്ന് കുടുംബം ആരോപിച്ചു . എകരൂര്‍ ഉണ്ണികുളം സ്വദേശി അശ്വതിയും ഗര്‍ഭസ്ഥ ശിശുവുമാണ് മരിച്ചത്.

🇳🇪 ദേശീയം 🇳🇪

🙏 ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ ജയില്‍ മോചിതനായി. ഡല്‍ഹി മദ്യനയവുവുമായി ബന്ധപ്പെട്ട് സിബിഐ രജിസ്റ്റര്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ സുപ്രീംകോടതി ജാമ്യം അനുവദിച്ചതിന് പിന്നാലെ ഇന്നലെ വൈകീട്ടോടെയാണ് കെജ്രിവാള്‍ തിഹാര്‍ ജയിലില്‍ നിന്നിറങ്ങിയത്.

🙏 കേന്ദ്രധനമന്ത്രി നിര്‍മല സീതാരാമന്‍ കോയമ്പത്തൂരിലെ ശ്രീ അന്നപൂര്‍ണ ഹോട്ടല്‍ ശൃംഖലയുടെ ഉടമയുമായി നടത്തിയ സംഭാഷണത്തിന്റെ വീഡിയോ സോഷ്യല്‍മീഡിയയില്‍ ബിജെപി പ്രവര്‍ത്തകര്‍ അശ്രദ്ധമായി പങ്കുവെച്ചതിന് മാപ്പ് ചോദിച്ച് ബിജെപി തമിഴ്‌നാട് അധ്യക്ഷന്‍ കെ അണ്ണാമലൈ.

🙏 ഏജന്റുമാരാല്‍ കബളിപ്പിക്കപ്പെട്ട് റഷ്യന്‍ സൈന്യത്തില്‍ ജോലി ചെയ്യാന്‍ നിര്‍ബന്ധിതരായ ആറ് യുവാക്കള്‍ ഇന്ത്യയിലേക്ക് മടങ്ങി. ജൂലൈയില്‍ മോസ്‌കോ സന്ദര്‍ശന വേളയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇക്കാര്യം റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിനുമായി സംസാരിച്ചിരുന്നു.

🙏 കൊല്‍ക്കത്ത ആര്‍.ജി. കര്‍ മെഡിക്കല്‍ കോളേജില്‍ വനിതാ ഡോക്ടര്‍ കൊല്ലപ്പെട്ട സംഭവത്തിന് പിന്നാലെ നീതി ആവശ്യപ്പെട്ടും ആരോഗ്യ പ്രവര്‍ത്തകരുടെ സുരക്ഷ ഉറപ്പാക്കാന്‍ ആവശ്യപ്പെട്ടും ജൂനിയര്‍ ഡോക്ടര്‍മാര്‍ രാഷ്ട്രപതി ദ്രൗപതി മുര്‍മുവിന് കത്തയച്ചു.

🙏 തിരുപ്പതിയില്‍നിന്ന് ബെംഗളൂരുവിലേക്ക് പോകുകയായിരുന്ന ബസ് രണ്ട് ലോറികളില്‍ ഇടിച്ച് എട്ട് മരണം. ചിറ്റൂര്‍-ബെംഗളൂരു ദേശീയ പാതയിലെ ഏറ്റവും അപകടരമായ മൊഗിലി ഘാട്ട് സെക്ഷനിലാണ് ദാരുണമായ അപകടമുണ്ടായത്. പരിക്കേറ്റവരില്‍ നിരവധി ആളുകളുടെ നില അതീവ ഗുരുതരമാണ്.

🙏 ഗുജറാത്തിലെ ഗാന്ധിനഗര്‍ ജില്ലയില്‍ നദിയില്‍ കുളിക്കാനിറങ്ങിയ എട്ട് പേര്‍ മുങ്ങി മരിച്ചു. ദെഹ്ഗാം താലൂക്കിലെ വസ്ന സൊഗ്തി ഗ്രാമത്തിലെ മെഷ്വോ നദിയില്‍ കുളിക്കാന്‍ ഇറങ്ങിയ എട്ട് ഗ്രാമവാസികളാണ് മുങ്ങി മരിച്ചത്.

🙏 പ്രമേഹരോഗികള്‍ക്ക് ഇന്‍സുലിനും മറ്റും സൂക്ഷിക്കാന്‍ പോര്‍ട്ടബിള്‍ കൂളിങ് കാരിയര്‍ കണ്ടുപിടിച്ച യുവതിക്ക് അവാര്‍ഡ്. ഒഡിഷ സ്വദേശിനിയായ കോമള്‍ പാണ്ടയ്ക്കാണ് 2024-ലേക്കുള്ള ജെയിംസ് ഡൈസെന്‍ അവാര്‍ഡ് ലഭിച്ചത്.

🙏 വനത്തില്‍ തിരച്ചില്‍ നടത്തുന്നതിനിടെ ഭീകരരുമായുണ്ടായ ഏറ്റുമുട്ടലില്‍ ജമ്മുകശ്മീരിലെ കിഷ്ത്വാറില്‍ രണ്ടു സൈനികര്‍ക്ക് വീരമൃത്യു. രണ്ടു സൈനികര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. മറ്റൊരു ഓപ്പറേഷനില്‍ സൈന്യം രണ്ട് ഭീകരരെ വധിച്ചു.

🇦🇴 അന്തർദേശീയം 🇦🇺

🙏ഡൊണാള്‍ഡ് ട്രംപിനേയും കമലാ ഹാരിസിനേയും രൂക്ഷമായി വിമര്‍ശിച്ച് ഫ്രാന്‍സിസ് മാര്‍പാപ്പ. കുടിയേറ്റത്തൊഴിലാളികള്‍ക്കെതിരായ നയം സ്വീകരിച്ചതിനായിരുന്നു ട്രംപിനെതിരായ വിമര്‍ശനമെങ്കില്‍ ഗര്‍ഭച്ഛിദ്രത്തെ അനുകൂലിക്കുന്ന കമലാ ഹാരിസിന്റെ നിലപാടിനേയാണ് മാര്‍പാപ്പ വിമര്‍ശിച്ചത്. വോട്ടര്‍മാര്‍ എന്ത് നിലപാട് എടുക്കണമെന്ന ചോദ്യത്തിന് കുറഞ്ഞ തിന്മയെ സ്വീകരിക്കാനായിരുന്നു മാര്‍പാപ്പയുടെ മറുപടി.

🤽🏻‍♀️🏏🏑കായികം🏹🏋️‍♀️🏏

🙏 ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഉദ്ഘാടന മത്സരത്തില്‍ മോഹന്‍ ബഗാനും മുംബൈ സിറ്റി എഫ്.സി യും രണ്ട് വീതം ഗോളടിച്ച് സമനിലയില്‍ പിരിഞ്ഞു. ആദ്യ പകുതിയില്‍ രണ്ട് ഗോളിന് മുന്നില്‍നിന്ന മോഹന്‍ ബഗാന്‍, രണ്ടാം പകുതിയില്‍ രണ്ട് ഗോളുകള്‍ വഴങ്ങുകയായിരുന്നു.

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here