പി വി അൻവർ വിശുദ്ധനല്ല, മുഖ്യമന്ത്രിക്ക് അൻവറിനെ ഭയം,കെ സുരേന്ദ്രന്‍

Advertisement

തിരുവനന്തപുരം. മുഖ്യമന്ത്രിക്കും പ്രതിപക്ഷ നേതാവിനുമെതിരെ ആഞ്ഞടിച്ച് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രന്‍. മുഖ്യമന്ത്രിക്ക് അൻവറിനെ ഭയം. മുഖ്യമന്ത്രി മൗനം വെടിയാൻ തയ്യാറാകണം. പി വി അൻവർ വിശുദ്ധനല്ല. അൻവറിനെതിരായ ആരോപണങ്ങൾ നേരത്തെയും കേരളം ചർച്ച ചെയ്തതാണ്. അൻവർ ഒരു രാഷ്ട്രീയ നിരീക്ഷകനെതിരെ നടത്തിയ മോശം പരാമർശം എന്തുകൊണ്ട് ചർച്ച ചെയ്യുന്നില്ലെന്നും കെ സുരേന്ദ്രൻ. ബിജെപിയോടും ആർഎസ്എസിനോട് രാഷ്ട്രീയ അയിത്തം സൃഷ്ടിക്കാനാണ് ഇപ്പോഴത്തെ ശ്രമം. പ്രതിപക്ഷ നേതാവ് അതിനു നേതൃത്വം കൊടുക്കുന്നു. അടിസ്ഥാന പ്രശ്നങ്ങളിൽ നിന്ന് വഴിതിരിച്ചുവിടാനാണ് പ്രതിപക്ഷ നേതാവിന്റെ അടക്കമുള്ള ശ്രമം. സുരേഷ് ഗോപി ജയിച്ചത് പൂരം കലക്കിയല്ല. വി ഡി സതീശൻ്റെ വാദം പൊളിഞ്ഞു പാളീസായി എന്നും സുരേന്ദ്രന്‍ ചാനല്‍ അഭിമുഖത്തില്‍ പറഞ്ഞു