ഇടിച്ചിട്ട കാർ നിർത്താതെ പോയി, ബൈക്ക് യാത്രക്കാരനായ  യുവാവിന് ദാരുണാന്ത്യം

Advertisement

കണ്ണൂര്‍. ഇടിച്ചിട്ട കാർ നിർത്താതെ പോയതോടെ കണ്ണൂരിൽ ബൈക്ക് യാത്രക്കാരനായ  യുവാവിന് ദാരുണാന്ത്യം. അരമണിക്കൂറോളം റോഡരികിൽ കിടന്ന യുവാവ് രക്തം വാർന്ന് മരിച്ചു. വിളക്കോട് സ്വദേശി ടി കെ റിയാസാണ് മരിച്ചത്. അപകടമുണ്ടാക്കിയ വാഹനം പോലീസ് കസ്റ്റഡിയിലെടുത്തു.

ഉരുവച്ചാലിലെ ശിവപുരം – നടുവനാട് റോഡിൽ ഇന്നലെ വൈകിട്ടാണ് അപകടമുണ്ടായത്. റിയാസ് സഞ്ചരിച്ചിരുന്ന ഇരു ചക്ര വാഹനം എതിർ ദിശയിലെത്തിയ കാർ ഇടിച്ചുതെറിപ്പിച്ചു. അപകടമുണ്ടാക്കിയ കാർ നിർത്താതെ പോയി.

തെറിച്ച് വീണ റിയാസ് അരമണിക്കൂറോളം വഴിയരികിൽ കിടന്നു. ആശുപത്രിയിൽ എത്തിക്കാൻ മറ്റു വാഹനങ്ങൾ ലഭിച്ചില്ല. നാട്ടുകാർ ആംബുലൻസ് വിളിച്ചുവരുത്തിയാണ് ആശുപത്രിയിലേക്ക് മാറ്റിയത്. പക്ഷേ ജീവൻ രക്ഷിക്കാനായില്ല. അപകട ശേഷം നിർത്താതെ അമിത വേഗതയിൽ ഓടിച്ചു പോയ കാർ മാലൂർ പോലീസ് കസ്റ്റഡിയിലെടുത്തു.