ഷിരൂരിൽ അടുത്ത ആഴ്ച്ച തിരച്ചിൽ പുനരാരംഭിക്കും

Advertisement

ഷിരൂര്‍. മണ്ണിടിച്ചിലുണ്ടായ ഷിരൂരിൽ അടുത്ത ആഴ്ച്ച തിരച്ചിൽ പുനരാരംഭിക്കും. ഗോവ പോർട്ടിൽ നിന്ന് ചൊവ്വാഴ്ച്ച ഡ്രഡ്ജർ പുറപ്പെടുമെന്ന് ഡ്രഡ്ജിങ് കമ്പനി അറിയിച്ചു

കാലാവസ്ഥ അനുകൂലമായതോടെയാണ് ഷിരൂരിൽ വേഗത്തിൽ ഡ്രഡ്ജർ എത്തിക്കാൻ നടപടി തുടങ്ങിയത്. തിങ്കളാഴ്ച്ച ഗോവ പോർട്ടിൽ ഡിപ്പാർച്ചർ നോട്ടീസ് നൽകി ചൊവ്വാഴ്ച്ച തന്നെ ഡ്രഡ്ജർ ഷിരൂരിലേക്ക് പുറപ്പെടും

ഗോവയിൽ നിന്ന് ഡ്രഡ്ജർ ഷിരൂരിൽ എത്തിക്കാൻ 38 മണിക്കൂർ ആവശ്യമാണ്. അങ്ങനെയെങ്കിൽ വ്യാഴാഴ്ച്ചയോടെ ഗംഗാവലി പുഴയിൽ തിരച്ചിൽ പുനരാരംഭിച്ചേക്കും. കഴിഞ്ഞ അഞ്ച് ദിവസമായി മഴ മാറിനിൽക്കുന്നതിനാൽ മൂന്ന് നോട്സിൽ താഴെയാണ്‌ പുഴയിലെ അടിയൊഴുക്ക്. തിരച്ചിൽ വീണ്ടും തുടങ്ങുന്നതിന് മുന്നോടിയായി നാവിക സേന പുഴയിലെ അടിയൊഴുക്ക് വീണ്ടും പരിശോധിക്കും