വളാഞ്ചേരി പൈങ്കണ്ണൂരില്‍ യുവതിയെയും രണ്ടു മക്കളെയും കാണാനില്ല

Advertisement

മലപ്പുറം. വളാഞ്ചേരി പൈങ്കണ്ണൂരില്‍ യുവതിയെയും രണ്ടു മക്കളെയും കാണാനില്ലെന്ന് പരാതി.പൈങ്കണ്ണൂര്‍ സ്വദേശി അബ്ദുല്‍ മജീദിന്റെ ഭാര്യ ഹസ്‌ന ഷെറിന്‍ ,അഞ്ചും മൂന്നും വയസ്സുള്ള മക്കളെയും ആണ് കാണാതായത്.സംഭവത്തിൽ കുറ്റിപ്പുറം പൊലീസ് അന്വേഷണം ആരംഭിച്ചു

മജീദിന്റെ വീട്ടിൽ നിന്നും ഇന്നലെ വൈകുന്നേരമാണ് ഹസ്ന ഷെറിൻ ,മക്കളായ ജെന്ന മറിയം ,ഹൈസും എന്നിവരെ കാണാതാകുന്നത്.തുടർന്ന് നടത്തിയ അന്വേഷണത്തിൽ ഹസ്ന ഷെറിൻ മരവട്ടത്തെ സ്വന്തം വീട്ടിൽ എത്തി വസ്ത്രങ്ങൾ ബാഗിലാക്കി പോയതായി മനസ്സിലായത്

ഹസ്ന ഷെറിന്റെ മൊബൈൽ ഫോൺ സ്വിച്ച് ഓഫ് ആണ്.ഇന്നലെ രാത്രി 9 മണിയോടെ മലപ്പുറം ചേളാരി ഭാഗത്ത് വെച്ചാണ് മൊബൈൽ ഓഫ് ആയത് എന്ന് പൊലീസ് കണ്ടെത്തി.സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചു കുറ്റിപ്പുറം പൊലീസ് വിശദമായി അന്വേഷിക്കുന്നുണ്ട്