മലപ്പുറം ജില്ലയിൽ മരിച്ച 24 വയസ്സുകാരന് നിപ സ്ഥിരീകരിച്ചു,ജാഗ്രത

Advertisement

മലപ്പുറം . ജില്ലയിൽ മരിച്ച 24 വയസ്സുകാരന് നിപ സ്ഥിരീകരിച്ചു. നടുവത്ത് സ്വദേശിക്ക് നിപ സ്ഥിരീകരിച്ചതോടെ തിരുവാലി പഞ്ചായത്തിൽ ആരോഗ്യവകുപ്പ് ജാഗ്രതാ നിർദ്ദേശം നൽകി. 151 പേരാണ് പ്രാഥമിക സമ്പർക്ക പട്ടികയിൽ ഉള്ളത്. ഐസൊലേഷനിലുള്ള അഞ്ചുപേർക്ക് നിപാലക്ഷണങ്ങൾ കണ്ടതോടെ സാമ്പിളുകൾ പരിശോധനയ്ക്കയച്ചു. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യമന്ത്രി അറിയിച്ചു.

രണ്ടു മാസത്തിനിടെ ആശങ്കയേറ്റി മലപ്പുറത്ത് വീണ്ടും നിപ സ്ഥിരീകരിച്ചു. ബാംഗ്ലൂരിൽ നിന്ന് ഓഗസ്റ്റ് 22ന് നാട്ടിലെത്തിയ യുവാവിനാണ് നിപ സ്ഥിരീകരിച്ചത്. പനി ബാധിച്ചതിനെ തുടർന്ന് നാൽ ആശുപത്രികളിൽ യുവാവ് ചികിത്സ തേടിയിട്ടുണ്ട്. ഇതുകൂടാതെ സുഹൃത്തുക്കൾക്കൊപ്പം ചില സ്ഥലങ്ങളിൽ യാത്ര ചെയ്തിട്ടുണ്ട്. നേരിട്ട് സമ്പർക്കത്തിൽ ഏർപ്പെട്ടവരെ ഇതിനോടകം ഐസൊലേഷനിലേക്ക് മാറ്റി. 151 പേരാണ് പ്രാഥമിക സമ്പർക്ക പട്ടികയിൽ ഉള്ളത്. ചികിത്സിച്ച ആശുപത്രി ജീവനക്കാരും ഇതിൽ ഉൾപ്പെടുന്നു. അണുബാധ സാധ്യതയുള്ള എല്ലാവരെയും കോൺടാക്ട് ട്രെസിംഗ് നടത്തി നിരീക്ഷണത്തിൽ ആക്കുന്നത് അന്തിമഘട്ടത്തിൽ ആണെന്ന് ആരോഗ്യമന്ത്രി അറിയിച്ചു.

സമ്പർക്കത്തിലുള്ള അഞ്ചുപേർക്ക് ചെറിയതോതിൽ നിപാ ലക്ഷണങ്ങൾ കണ്ടതിനാൽ സാമ്പിളുകൾ പരിശോധനയ്ക്ക് അയച്ചു. രണ്ടുപേരെ മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.പ്രോട്ടോകോൾ പ്രകാരമുള്ള 16 കമ്മിറ്റികൾ രൂപീകരിച്ചു കഴിഞ്ഞു. തിരുവാലി പഞ്ചായത്തിൽ മാസ്ക് നിർബന്ധമാക്കി. നാളെ മുതൽ ഓരോ വാർഡിലും പനി ബാധിച്ചവരെ കണ്ടെത്താനുള്ള സർവ്വേ ആരംഭിക്കും. രണ്ടുമാസം മുൻപാണ് പാണ്ടിക്കാട് ചെമ്പ്രശ്ശേരിയിൽ 14 വയസ്സുകാരൻ നിപ ബാധിച്ച് മരിച്ചത്. നടുവത്തുനിന്ന് 10 കിലോമീറ്റർ അകലെയാണ് ചെമ്പ്രശ്ശേരി.

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here