നിര്യാതയായ ജനയുഗം തിരുവനന്തപുരം ബ്യൂറോ ചീഫ് പി എസ് രശ്മിയുടെ സംസ്കാരം ഇന്ന്

Advertisement

കോട്ടയം : ജനയുഗം തിരുവനന്തപുരം ബ്യൂറോ ചീഫ് P.S രശ്മി (38) നിര്യാതയായി.

തിടനാട് പുതുപ്പറമ്പിൽ പി എൻ സുകുമാരൻ നായരുടെയും ഇന്ദിര ദേവിയുടെയും മകളാണ്.  മാതാപിതാക്കളുടെ ഒപ്പം ഓണമാഘോഷിക്കാൻ എത്തിയതായിരുന്നു.

ഇന്ന് രാവിലെ ദേഹസ്വാസ്ഥ്യം ഉണ്ടായതിനെ തുടർന്ന് ഈരാറ്റുപേട്ടിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഭർത്താവ് ദീപക് പ്രസാദ് ടൈംസ് ഓഫ് ഇന്ത്യയിൽ ഫോട്ടോ ഗ്രാഫർ ആണ്.

ഭൗതീക ശരീരം തിങ്കളാഴ്‌ച 9 ന് വീട്ടിൽ എത്തിക്കും.

സംസ്കാരം തിങ്കളാഴ്‌ച 3ന് തിടനാടുള്ള വീട്ടുവളപ്പിൽ.