ന്യൂസ് അറ്റ് നെറ്റ്, ഇപ്പോൾ സംഭവിക്കുന്ന വാർത്തകൾ

Advertisement

BREAKING NEWS

2024 സെപ്തംബർ 16
തിങ്കൾ

👉 നിപ സ്ഥിരികരിച്ച മലപ്പുറം ജില്ലയിൽ മാസ്ക്ക് നിർബന്ധമാക്കി.
കണ്ടെയ്മെൻ്റ് സോണുകളിലുള്ള മമ്പാട്, തിരുവാടി പഞ്ചായത്ത് കളിൽ ആളുകൾ കൂട്ടം കൂടരുത്

👉ഹേമാ കമ്മിറ്റി റിപ്പോർട്ടിലെ വിവരങ്ങൾ പുറത്ത് വരുന്നതിനെ തിരെ ഡബ്ലിയു സി സി അംഗങ്ങൾ മുഖ്യമന്ത്രിക്ക് തുറന്ന കത്ത് നൽകി.

👉ഹേമാ കമ്മിറ്റി റിപ്പോർട്ട് വിവരങ്ങൾ പുറത്ത് വിട്ട റിപ്പോർട്ടർ ചാനലിനെതിരെയാണ് മുഖ്യമന്ത്രിക്ക് കത്ത് നൽകിയത്.

👉മുണ്ടക്കൈ, ചൂരൽമല ദുരന്തത്തിലെ രക്ഷാപ്രവർത്തനത്തിൻ്റെ കണക്കുകൾ സംസ്ഥാനം കേന്ദ്രത്തിന് സമർപ്പിച്ചു.

👉 എഡിജിപിക്കെതിരെ വിജിലൻസ് അന്വേഷണത്തിൽ ഇന്ന് തീരുമാനമുണ്ടായേക്കും.

👉 മുൻ അമേരിക്കൻ പ്രസിഡൻറ് ഡൊണാൾഡ് ട്രംപിൻ്റെ ഗോൾഫ് ക്ലബ്ബിന് നേരെ വെടിവെയ്പ്പ്.

👉സ്കൂട്ടർ യാത്രികയായ സ്ത്രീകളെ ഇടിച്ചു വീഴ്ത്തി കാർ ദേഹത്തുകൂടി കയറ്റിയിറക്കി വീട്ടമ്മ മരിച്ച സംഭവത്തിൽ ഡോ: ശ്രീക്കുട്ടിയെ വലിയത്ത് ആശുപത്രിയിൽ നിന്ന് പുറത്താക്കി.

👉കാറിലുണ്ടായിരുന്ന വനിതാ ഡോക്ടർ ശ്രീക്കുട്ടിക്കെതിരെ മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസ്സെടുത്തു.

👉ഇടിച്ച
കാറിലുണ്ടായിരുന്ന അജ്മലും, വനിതാ ഡോക്ടറും വഴിയരികിൽ കാറിന് സമീപം മദ്യപിച്ചിരുന്നതായി പരിസരവാസികൾ പറഞ്ഞു.

👉 കാർ ഓടിച്ച കരുനാഗപ്പള്ളി വെളുത്തമണൽ സ്വദേശി അജ്മലിനെ ശാസ്താംകോട്ട പതാരത്ത് നിന്ന് ശാസ്താംകോട്ട പൊലീസ് കസ്റ്റഡിയിലെടുത്തു.

👉കാർ ദേഹത്ത് കുടി കയറിയിറങ്ങി പരിക്കേറ്റ മൈനാഗപ്പള്ളി സ്വദേശിനി കുഞ്ഞുമോൾ (45) ആണ് മരിച്ചത്.

👉മൈനാഗപ്പള്ളി ആനൂർക്കാവിൽ ‌ഞായറാഴ്ച വൈകിട്ട് 5.45നായിരുന്നു സംഭവം. സ്കൂട്ടർ ഓടിച്ചിരുന്ന ഫൗസിയയ്ക്കും പരിക്കേറ്റു.

👉ഇടിച്ച
കാറിലുണ്ടായിരുന്ന അജ്മലും, വനിതാ ഡോക്ടറും വഴിയരികിൽ കാറിന് സമീപം മദ്യപിച്ചിരുന്നതായി പരിസരവാസികൾ പറഞ്ഞു.

👉വർക്കലയിൽ ബൈക്ക് അപകടത്തിൽ രണ്ട് യുവാക്കൾ മരിച്ചു.