കൊച്ചി. ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ സ്വകാര്യത ലംഘിക്കപ്പെടുന്നെന്ന് സിനിമയിലെ വനിതാ കൂട്ടായ്മ WCC. മുഖ്യമന്ത്രിക്ക്
WCC യുടെ തുറന്ന കത്ത്. സ്വകാര്യമായ മൊഴികൾ റിപ്പോർട്ടർ ചാനലിലൂടെ
പുറത്ത് വന്നത് സംശയാസ്പദമെന്നും ഡബ്ലിയു സി സി. രഞ്ജിത്തിനെതിരായ
ലൈംഗീക അതിക്രമ കേസിൽ ബംഗാളി നടിയുടെ മൊഴി ഉടൻ രേഖപെടുത്തും.
പുറത്തുവിടരുതെന്ന് കോടതി നിര്‍ദേശിച്ച ഹേമ കമ്മിറ്റി റിപ്പോർട്ടിലെ
ഭാഗങ്ങൾ ചാനലിലൂടെ പരസ്യമായതിലാണ് WCC യുടെ
ആശങ്ക. മൊഴി നൽകിയ അതിജീവിതരുടെ സ്വകാര്യതയിലേക്കുള്ള കടന്ന് കയറ്റമാണ് നടക്കുന്നത്. റിപ്പോർട്ടർ ചാനലിന്റെ ഇടപെടൽ സംശയാസ്പദമാണ് എന്നും WCC ആരോപിച്ചു. അതിജീവിതരെ മാനസികമായി പിന്നോട്ട് അടിച്ച് വേട്ടക്കാർക്കൊപ്പം നിൽക്കുന്ന ഇത്തരം നടപടികൾ ഒഴിവാക്കാൻ മുഖ്യമന്ത്രി ഇടപെടണം എന്ന് ആവശ്യപ്പെട്ടാണ് WCC യുടെ തുറന്ന കത്ത്.
അതേസമയം നടൻമാർക്കെതിരെ എടുത്ത ലൈംഗിക അതിക്രമ കേസിൽ
രണ്ടാംഘട്ട അന്വേഷണത്തിലേക്ക് കടക്കുകയാണ് പ്രത്യേക. ബലാൽസംഗ കേസിൽ മുകേഷിനെയും ഇടവേള ബാബുവിനെയും അടുത്ത ദിവസങ്ങളിൽ. സംവിധായകൻ രഞ്ജിത്തിനെതിരെ പരാതി ബംഗാളി നടിയുടെ മൊഴി ശനിയാഴ്ച രേഖപ്പെടുത്തുമെന്നാണ് വിവരം