2024 സെപ്തംബർ 16 തിങ്കൾ 5. 30 PM
👉നിപ: ആരോഗ്യമന്ത്രി വീണാ ജോർജ് മലപ്പുറത്ത് ക്യാമ്പ് ചെയ്ത് പ്രതിരോധ പ്രവർത്തനങ്ങളെ ഏകോപിപ്പിക്കും.
👉ദില്ലി മുഖ്യമന്ത്രി അരവിന്ദ് കേറിവാൾ. നാളെ വൈകിട്ട് 4.30ന് ലെഫ്.ഗവർണ്ണറെ കാണും.
👉നാല് പാർലമെൻ്ററി സ്റ്റാൻഡിംഗ് കമ്മിറ്റികളുടെ കുടി അധ്യക്ഷ സ്ഥാനം കൂടി കോൺഗ്രസിന് നൽകി കേന്ദ്ര സർക്കാർ
👉മരുമകനുമായുള്ള വഴക്കിനിടെ മലപ്പുറം പെരിയമ്പലം സ്വദേശിയായ മധ്യവയസ്ക്കൻ കുഴഞ്ഞ് വീണ് മരിച്ചു.
👉പാലക്കാട് കെഎസ്ആർറ്റിസി ബസും സ്വകാര്യ ബസ്സും കൂട്ടിയിടിച്ച് 20 പേർക്ക് പരിക്ക്. വൈകിട്ട് 3നായിരുന്നു അപകടം.
👉 വയനാട് ദുരന്തത്തില്‍ സര്‍ക്കാര്‍ ചെലവാക്കിയ തുക സംബന്ധിച്ച് പുറത്തുവന്ന കണക്ക് തെറ്റെന്ന് റവന്യൂ മന്ത്രി കെ. രാജന്‍.
👉 പി വി അന്‍വറിന് പൊലീസിലെ അടക്കം രഹസ്യ വിവരങ്ങള്‍ ചോര്‍ന്ന് കിട്ടിയ സംഭവത്തില്‍ ഇന്റലിജന്‍സിനോട് വിശദമായ റിപ്പോര്‍ട്ട് തേടി ഡിജിപി.
👉 കൊല്ലം മൈനാഗപ്പള്ളി ആനൂര്‍കാവിലെ വാഹനാപകടത്തില്‍ പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി.
👉മൈനാഗപ്പള്ളി അപകടം: പ്രതികളായ കരുനാഗപ്പള്ളി സ്വദേശി അജ്മലും നെയ്യാറ്റിൻ കുറ്റകര സ്വദേശിയായ ഡോ. ഡോ.ശ്രീക്കുട്ടിയും മദ്യപിച്ചിരുന്നതായി വൈദ്യപരിശോധനാ ഫലം പൊലീസിന് ലഭിച്ചു.
👉 ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളേജില്‍ വനിത ഡോക്ടറുടെ നേര്‍ക്ക് രോഗിയുടെ കയ്യേറ്റം. ആശുപത്രിയില്‍ ചികിത്സയ്ക്കെത്തിയ തകഴി സ്വദേശി ഷൈജു എന്ന യുവാവാണ് ഡോക്ടറെ മര്‍ദ്ദിച്ചത്.
👉 വണ്ടാനം മെഡിക്കല്‍ കോളേജില്‍ ഡോക്ടറെ രോഗി കയ്യേറ്റം ചെയ്ത സംഭവത്തില്‍ കേസെടുത്ത് മനുഷ്യാവകാശ കമ്മീഷന്‍.
👉 ഓണക്കാലത്ത് പാല്‍, തൈര്, മറ്റ് പാലുല്‍പ്പന്നങ്ങള്‍ എന്നിവയുടെ വില്‍പ്പനയില്‍ സര്‍വകാല റെക്കോര്‍ഡുമായി മില്‍മ. തിരുവോണത്തിന് മുമ്പുള്ള ആറ് ദിവസളിലായി സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള സഹകരണസംഘം വഴി 1,33,47,013 ലിറ്റര്‍ പാലും 14,95,332 കിലോ തൈരുമാണ് വിറ്റഴിച്ചത്.
👉 ഓണക്കാലത്തെ മദ്യവില്‍പനയില്‍ കുറവെന്ന് റിപ്പോര്‍ട്ട്. പത്തു ദിവസത്തെ വില്‍പനയില്‍ കഴിഞ്ഞ തവണത്തേതിനേക്കാള്‍ 14 കോടി രൂപയുടെ കുറവാണ് ഇക്കൊല്ലമുണ്ടായത്.
👉 ജനയുഗം തിരുവനന്തപുരം ബ്യൂറോ ചീഫ് പിഎസ് രശ്മി (33) അന്തരിച്ചു. ഈരാറ്റുപേട്ടയിലെ വീട്ടില്‍ കുഴഞ്ഞു വീണു മരിക്കുകയായിരുന്നു.
👉 എരഞ്ഞിപ്പാലം മിനി ബൈപ്പാസില്‍ ബൈക്ക് അപകടത്തില്‍പ്പെട്ട് വിദ്യാര്‍ത്ഥി മരിച്ചു. മലാപ്പറമ്പ് പാറമ്മല്‍ റോഡ് സനാബില്‍ കുറുവച്ചാലില്‍ റസല്‍ അബ്ദുള്ള(19) ആണ് മരിച്ചത്.
👉 ആറ് വന്ദേഭാരത് ട്രെയിനുകള്‍ ഫ്ലാഗ് ഓഫ് ചെയ്ത് പ്രധാനമന്ത്രി. ജാര്‍ഖണ്ഡിലെ ടാറ്റാ നഗര്‍ ജംഗ്ഷന്‍ റെയില്‍വേ സ്റ്റേഷനില്‍ വച്ചായിരുന്നു ആറ് പുതിയ വന്ദേഭാരത് ട്രെയിനുകളുടെ ഫ്ലാഗ് ഓഫ് ചടങ്ങ് നടന്നത്.
👉 ഡല്‍ഹി മുഖ്യന്ത്രി സ്ഥാനം രാജിവയ്ക്കാനുള്ള അരവിന്ദ് കെജ്രിവാളിന്റെ തീരുമാനത്തിന് അംഗീകാരം നല്‍കി പാര്‍ട്ടി.
👉 ആദ്യ ഘട്ട നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണം അവസാനിക്കാനിരിക്കെ തുടര്‍ച്ചയായി ജമ്മു കശ്മീരില്‍ ഏറ്റുമുട്ടല്‍. പൂഞ്ചില്‍ ഭീകരരും സുരക്ഷസേനയും തമ്മില്‍ ഏറ്റുമുട്ടല്‍ തുടരുകയാണ്.
👉 ഹരിയാനയില്‍ ബിജെപിയെ പ്രതിസന്ധിയിലാക്കി നേതാക്കള്‍ തമ്മിലുള്ള തര്‍ക്കം. മുഖ്യമന്ത്രി പദം ആവശ്യപ്പെട്ട് മുതിര്‍ന്ന നേതാവ് അനില്‍ വിജ് രംഗത്തെത്തി.
👉 മൂന്നാം മോദി സര്‍ക്കാര്‍ ഇന്ന് നൂറ് ദിനം പൂര്‍ത്തിയാക്കുന്നു. മൂന്ന് ലക്ഷം കോടി രൂപയുടെ വികസന പദ്ധതികള്‍ നൂറ് ദിനം കൊണ്ട് പൂര്‍ത്തിയാക്കിയതായാണ് സര്‍ക്കാരിന്റെ അവകാശ വാദം.
👉 ഗാന്ധി കുടുംബം ദളിത് വിരുദ്ധരും ദളിതരുടെ സംവരണം ഇല്ലാതാക്കാന്‍ ശ്രമിക്കുന്നവരുമാണെന്ന ആരോപണവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി.
👉 നിയമസഭാ- ലോക്‌സഭാ തിരഞ്ഞെടുപ്പുകള്‍ ഒരുമിച്ച് നടത്താനുള്ള ‘ഒരു രാജ്യം, ഒരു തിരഞ്ഞെടുപ്പ്’ ബില്‍ നരേന്ദ്രമോദി സര്‍ക്കാരിന്റെ നടപ്പ് കാലയളവില്‍ തന്നെ അവതരിപ്പിച്ചേക്കുമെന്ന് സൂചന.
👉 കുവൈത്തില്‍ ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്നതിനായി അധികൃതര്‍ നടത്തിയ പരിശോധനകളില്‍ 250 കിലോ കേടായ ഇറച്ചി പിടിച്ചെടുത്തു.
👉 സംസ്ഥാനത്ത് തുടര്‍ച്ചയായി ഉയരങ്ങളിലേക്ക് കുതിക്കുകയാണ് സ്വര്‍ണ വില. ഇന്ന് ഗ്രാമിന് 15 രൂപ ഉയര്‍ന്ന് 6,880 രൂപയിലെത്തി. പവന്‍ വില 120 കൂടി 55,040 രൂപയുമെത്തി.