മലപ്പുറത്ത് എംപോക്‌സ് ലക്ഷണങ്ങളോടെ ഒരാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

Advertisement

മലപ്പുറം: എം പോക്‌സ് ലക്ഷണങ്ങളോടെ ഒരാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മഞ്ചേരി മെഡിക്കൽ കോളേജിലാണ് രോഗിയെ പ്രവേശിപ്പിച്ചത്. ദുബൈയിൽ നിന്നെത്തിയ ഒതായി സ്വദേശിയാണ് ചികിത്സയിലുള്ളത്.

ശരീരത്തിൽ ചില ലക്ഷണങ്ങൾ കണ്ടെത്തിയതിനെ തുടർന്നാണ് ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. സാമ്പിൾ പരിശോധനക്കായി കോഴിക്കോട് മെഡിക്കൽ കോളേജ് വൈറോളജി ലാബിലേക്ക് അയച്ചിട്ടുണ്ട്. പരിശോധന ഫലം വന്നാലേ എംപോക്‌സ് ആണോയെന്നതിൽ അന്തിമ തീരുമാനത്തിലെത്താൻ സാധിക്കൂ.