നെയ്യാറ്റിൻകരയിൽ മണ്ണിടിഞ്ഞ് വീണ് അപകടത്തിൽ ഒരാൾക്ക് പരിക്ക്

Advertisement

തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ മണ്ണിടിഞ്ഞ് വീണ് അപകടം. മണ്ണിനടിയിൽ കുടുങ്ങിയ ആളെ രക്ഷപ്പെടുത്തി. നെയ്യാറ്റിൻകര ആലത്തൂർ സ്വദേശി ഷൈലനാണ് മണ്ണിനടിയിൽ കുടുങ്ങിയത്. ഇയാളെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു .വാരിയെല്ലിന് പൊട്ടലുണ്ട്. കൈകാലുകളിൽ മുറിവുണ്ട്. ഇന്ന് ഉച്ചയോടെയാണ് നെയ്യാറ്റിൻകര ആനാവൂരിൽ പറമ്പിലെ മണ്ണിടിഞ്ഞ് തൊഴിലാളിയുടെ മുകളിലേക്ക് വീണത്.
പൂർണമായും മണ്ണിനടിയിൽ കുടുങ്ങിയ ഷൈലനെ രക്ഷിക്കാനുള്ള ശ്രമം ഉടൻ തന്നെ ആരംഭിച്ചിരുന്നു. ശരീരത്തിലെ മണ്ണ് നീക്കം ചെയ്‌തെങ്കിലും ഷൈലന്റെ കാലിന്റെ ഭാഗം മണ്ണിനടിയിൽ കുടുങ്ങിക്കിടക്കുകയായിരുന്നു. ഫയർഫോഴ്സ്, പോലീസ്, നാട്ടുകാർ എന്നിവരുടെ സമയോചിതമായ ഇടപെടൽ മൂലമാണ് ഷൈലനെ രക്ഷിക്കാനായത്.