യുവ കഥാകാരിയുടെ പരാതി, സംവിധായകൻ വികെ പ്രകാശിൻ്റെ മൊഴി രേഖപ്പെടുത്തി

Advertisement

കൊല്ലം: യുവ കഥാകാരി നൽകിയ ലൈംഗികാതിക്രമ പരാതിയിൽ സംവിധായകൻ വികെ പ്രകാശിന്റെ മൊഴി രേഖപ്പെടുത്തി. കൊല്ലം പള്ളിത്തോട്ടം പോലീസാണ് മൊഴി രേഖപ്പെടുത്തിയത്. മൂന്ന് ദിവസങ്ങളിലായി നടക്കുന്ന മൊഴിയെടുപ്പിന്റെ ആദ്യ ദിനമായിരുന്നു ഇന്ന്. വിവരങ്ങളെല്ലാം ചോദിച്ച് രേഖപ്പെടുത്തി തയ്യാറാക്കുന്ന റിപ്പോർട്ട് പോലീസ് പ്രത്യേക അന്വേഷണ സംഘത്തിന് കൈമാറും.

അന്വേഷണത്തോട് സഹകരിക്കുമെന്നും നിയമപരമായി മുന്നോട്ടു പോകുമെന്നും വികെ പ്രകാശ് പറഞ്ഞു. സത്യം തെളിയും. പരാതിക്ക് പിന്നിൽ ഗൂഢാലോചനയുണ്ടോയെന്നത് തനിക്കറിയില്ലെന്നും വികെ പ്രകാശ് പ്രതികരിച്ചു. സിനിമയുടെ കഥ പറയാനായി എത്തിയപ്പോൾ കടന്നുപിടിച്ചെന്നാണ് യുവ കഥാകാരിയുടെ പരാതി.
2022ൽ കൊല്ലത്തെ ഹോട്ടലിൽ വെച്ചാണ് സംഭവം. അഭിനയം പഠിപ്പിക്കാനെന്ന് പറഞ്ഞ് ശരീരത്തിൽ പിടിച്ച് ചുംബിക്കാൻ ശ്രമിച്ചെന്നായിരുന്നു പരാതി. കേസിൽ വികെ പ്രകാശിന് ഹൈക്കോടതി മുൻകൂർ ജാമ്യം അനുവദിച്ചിരുന്നു.