ലിഫ്റ്റ് പണിമുടക്കി: പത്തനംതിട്ട ജനറൽ ആശുപത്രിയിൽ രോഗികളെ കൊണ്ടുപോകുന്നത് തുണിയിൽ പൊതിഞ്ഞ്

Advertisement

പത്തനംതിട്ട: ലിഫ്റ്റ് തകരാറിലായതോടെ പത്തനംതിട്ട ജനറൽ ആശുപത്രിയില്‍ രോഗികളെ മുകൾ നിലയിൽ നിന്നു താഴെയത്തിച്ചതു തുണിയിൽ പൊതിഞ്ഞ്. മുളങ്കമ്പുകൾ തുണിയിൽ കെട്ടിയുണ്ടാക്കിയ തുണി സ്ട്രെച്ചറിലാണു രോഗികളെ മുകൾ നിലയിൽനിന്നു താഴേക്ക് ഇറക്കിയത്.

കഴിഞ്ഞ 4 ദിവസത്തിലേറെയായി ലിഫ്റ്റ് തകരാറിലാണെന്നും ദിവസവും ഏഴും എട്ടും രോഗികളെയാണ് ഇത്തരത്തിൽ തുണി സ്ട്രെച്ചറിൽ കൊണ്ടു പോകുന്നതെന്നും രോഗികളും കൂട്ടിരിപ്പുകാരും ആരോപിച്ചു. കഴിഞ്ഞദിവസം ഇത്തരത്തിൽ കൊണ്ടുപോകുമ്പോൾ രോഗി താഴെ വീഴുന്ന അവസ്ഥയുണ്ടായെന്നും ആരോപണമുണ്ട്.

ആശുപത്രിയുടെ മൂന്നാം നിലയിലാണു ഓപ്പറേഷൻ തിയേറ്ററുള്ളത്. അടിയന്തരമായി ഓപ്പറേഷൻ തിയേറ്ററിലെത്തിക്കേണ്ട രോഗികളെയും ഓപ്പറേഷൻ കഴിഞ്ഞു കിടക്കുന്ന രോഗികളെയും ഇങ്ങനെ കൊണ്ടുപോകേണ്ട അവസ്ഥയാണ്. ഓപ്പറേഷൻ കഴിഞ്ഞ രോഗികള്‍ക്ക് സ്കാനിങ്, എക്സ് റേ എടുക്കേണ്ടി വന്നാലും താഴെയിറങ്ങാൻ മറ്റു വഴിയില്ല. പഴയ കെട്ടിടമായതിനാൽ റാംപ് സൗകര്യം ഇല്ല. ചുമന്നു മാറ്റാനായി ഒട്ടേറെ ജീവനക്കാരുടെ ആവശ്യമുള്ളതിനാൽ ജീവനക്കാർ വരുന്നതു വരെ കാത്തിരിക്കേണ്ട അവസ്ഥയാണെന്നും പലപ്പോഴും കൂട്ടിരുപ്പുകാർ കൂടി സഹായിച്ചിട്ടാണ് രോഗികളെ പുറത്തെത്തിക്കുന്നത് എന്നും അതീവ ഗുരുതരമായ ഈ കാര്യം ആശുപത്രി അധികൃതരോടു പരാതിപ്പെട്ടിട്ടും നടപടിയുണ്ടായില്ലെന്നും രോഗികളുടെ ബന്ധുക്കൾ പറഞ്ഞു.

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here