ഹൈക്കോടതി ദേവസ്വം ബഞ്ചിനെതിരെ തിരുവിതാംങ്കൂർ ദേവസ്വം ബോർഡ് സുപ്രീം കോടതിയിൽ

Advertisement

ന്യൂ ഡെൽഹി : ദേവസ്വം കമ്മീഷണറെ നിയമിച്ചതിനെതിരായ ഹൈക്കോടി ദേവസ്വം ബഞ്ചിൻ്റെ പരാമർശത്തിനെതിരെ
അസാധാരണ നീക്കവുമായി തിരുവിതാംങ്കൂർ ദേവസ്വം ബോർഡ് സുപ്രീം കോടതിയിൽ ഹർജി നൽകി.ദേവസ്വം ബോർഡിൻ്റെ അവകാശങ്ങൾ ദേവസ്വം ബഞ്ച് കവർന്നെടുക്കുന്നതായി ആണ് പരാതി. വിഷയത്തിൽ സംസ്ഥാന സർക്കാരിൻ്റെ നിലപാട് തേടിയിരിക്കയാണ് സുപ്രീം കോടതി.