വിവാഹ ആൽബം ചിത്രീകരിക്കാൻ എത്തിയ ഫോട്ടോഗ്രാഫേഴ്സിന് നേരെ മർദ്ദനം

Advertisement

ഇടുക്കി മാങ്കുളത്ത് വിവാഹ ആൽബം ചിത്രീകരിക്കാൻ എത്തിയ ഫോട്ടോഗ്രാഫേഴ്സിനെ നേരെ മർദ്ദനം.വധുവിന്റെ ബന്ധുക്കളാണ് മർദ്ദിച്ചത്. ഫോട്ടോഗ്രാഫേസിന് മുറി നൽകാത്തിൽ അസൗകര്യം അറിയച്ചതിനെ തുടർന്നുണ്ടായ തർക്കമാണ് മർദ്ദനത്തിൽ കലാശിച്ചത്

മാങ്കുളത്ത് വിവാഹ ആൽബം ചിത്രീകരിക്കാൻ എത്തിയ മൂവാറ്റുപുഴ പാലക്കുഴ സ്വദേശികളായ ജെറിൻ, നിതിൻ എന്നിവർക്കാണ് മർദനമേറ്റത്.വിവാഹ തലേന്ന് ഫോട്ടോഗ്രാഫേസിനായി ഹോട്ടലിൽ മുറി നൽകിയിരുന്നു എന്നാൽ മുറിയിൽ വധുവിന്റെ ബന്ധുക്കൾ ഉൾപ്പെടെ മറ്റു ചിലർ ഇരുന്നു മദ്യപിച്ചതിൽ അസൗകര്യം അറിയിച്ചതിനെ തുടർന്നുണ്ടായ വൈരാഗ്യമാണ് മർദ്ദനത്തിൽ കലാശിച്ചത്.വിവാഹത്തിനുശേഷം മടങ്ങുകയായിരുന്ന ഫോട്ടോഗ്രാഫേഴ്സിനെ വഴിയിൽ തടഞ്ഞുനിർത്തി വധുവിന്റെ ബന്ധുവും സുഹൃത്തും ചേർന്ന് മർദ്ദിക്കുകയായിരുന്നു.മർദ്ദനത്തിൽ ജെറിന്റെ ഗുരുതരമായി പരിക്കേറ്റു.സംഭവത്തിൽ മൂന്നാർ പോലീസ് കേസെടുത്തിട്ടുണ്ട്.

അതേസമയം ഫോട്ടോഗ്രാഫേസ് വധുവിന്റെ ബന്ധുക്കളായ സ്ത്രീകളോട് അപമര്യാതയായി പെരുമാറിയതായി ചൂണ്ടിക്കാട്ടി പോലീസിൽ പരാതി നൽകിയിട്ടുണ്ട്.ഇതിൽ പരാതിക്കാരുടെ വിശദമായ രേഖപ്പെടുന്നുമെന്നും മൂന്നാർ പൊലീസ് അറിയിച്ചു.

Advertisement