അറുപതുകാരിയെ മകൻ തലയ്ക്കടിച്ചു കൊന്നു

Advertisement

കാസർഗോഡ്. അറുപതുകാരിയെ മകൻ തലയ്ക്കടിച്ചു കൊന്നു. പൊവ്വൽ ബെഞ്ച് കോർട്ട് സ്വദേശി നബീസയാണ് മകൻ നാസറിന്റെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്‌. മർദ്ദനം തടയാൻ ശ്രമിച്ച പ്രതിയുടെ സഹോദരൻ മജീദ് കാസറഗോഡ് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.

പൊവ്വൽ പെട്രോൾ പമ്പിന് സമീപമുള്ള നബീസയുടെ വീട്ടിൽ വച്ചാണ് ആക്രമണം. വൈകീട്ട് നാല് മണിയോടെ ഇളയ മകൻ നാസർ നബീസയെ മർദ്ദിക്കുകയായിരുന്നു. മീൻ മുറിക്കാൻ ഉപയോഗിക്കുന്ന ആയുധം കൊണ്ടുള്ള അടിയിൽ അറുപതുകാരിയുടെ തലയ്ക്കു ഗുരുതരമായി പരുക്കേറ്റു. മർദ്ദനം തടയാൻ ശ്രമിച്ച മൂത്ത മകൻ മജീദിനും പരുക്ക് ഉണ്ട്. നിലവിളി കേട്ട് ഓടിക്കൂടിയ നാട്ടുകാർ ഇരുവരെയും ഇ കെ നായനാർ സഹകരണ ആശുപത്രിയിൽ എത്തിച്ചെങ്കിലും നബീസയുടെ മരണം സ്ഥിരീകരിക്കുകയായിരുന്നു… പ്രതിയെ ആദൂർ പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. ഇയാൾക്ക് മാനസിക പ്രശ്നങ്ങൾ ഉണ്ടെന്നാണ് പോലീസ് ഭാഷ്യം. നാസറിനെ നാളെ കോടതിയിൽ ഹാജരാക്കും….