സംവിധായകൻ രഞ്ജിത്തിനെതിരെ പീഡന ആരോപണം ഉന്നയിച്ച യുവാവിനെ ജോലിയിൽ നിന്ന് പിരിച്ചുവിട്ടു

Advertisement

കോഴിക്കോട്.സംവിധായകൻ രഞ്ജിത്തിനെതിരെ പീഡന ആരോപണം ഉന്നയിച്ച യുവാവിനെ ജോലിയിൽ നിന്ന് പിരിച്ചുവിട്ടതായി പരാതി.കോഴിക്കോട്ടെ ഹോട്ടലിലെ ജീവനക്കാരനായിരുന്നു പരാതിക്കാരൻ. എന്നാൽ താൽകാലിക ജീവനക്കാരൻ മാത്രമാണ് പരാതിക്കാരനെന്നും തൽക്കാലത്തേക്ക് വിട്ടു നിൽക്കാൻ ആവശ്യപ്പെട്ടതാണെന്നുമാണ് ഹോട്ടൽ അധികൃതരുടെ വിശദീകരണം

2012 ൽ ബംഗളൂരുവിലെ ഒരു ഹോട്ടലിൽ വച്ച് സംവിധായകൻ രഞ്ജിത്ത് പീഡിപ്പിച്ചു എന്നായിരുന്നു യുവാവിൻ്റെ പരാതി. പരാതി പിൻവലിക്കാൻ താൻ ജോലി ചെയ്യുന്ന ഹോട്ടൽ അധികൃതർ വഴി രഞ്ജിത്ത് സ്വാധീനിക്കാൻ ശ്രമിച്ചെന്നും അതിന് തയാറാകാത്തതിനാൽ ജോലിയിൽ നിന്ന് പിരിച്ചുവിട്ടു എന്നുമാണ് യുവാവിൻ്റെ പരാതി.

ഇക്കാര്യം ചൂണ്ടിക്കാട്ടി യുവാവ് ഡി.ജി പി യ്ക്ക് പരാതി നൽകിയിരുന്നു. അതിൻ്റെ തുടർ നടപടിയെന്നോണം ടൗൺ എസിപി ഇയാളുടെ മൊഴി രേഖപ്പെടുത്തി.അതേ സമയം പരാതിക്കാരൻ ഹോട്ടലിലെ താൽകാലിക ജീവനക്കാരൻ മാത്രമാണെന്നും രഞ്ജിത്തിനെതിരെ പരാതി നൽകിയതിനു ശേഷം ഹോട്ടലിന് മോശമാകുന്ന രീതിയിൽ പെരുമാറിയപ്പോൾ മാറി നിൽക്കാൻ ആവശ്യപ്പെട്ടതാണെന്നും ഹോട്ടൽ അധികൃതർ പറഞ്ഞു