സുഭദ്ര കൊലക്കേസ് , പ്രതികളെ കസ്റ്റഡിയിൽ ആവശ്യപ്പെട്ട് പൊലീസ് അപേക്ഷ നൽകും

Advertisement

ആലപ്പുഴ കലവൂർ സുഭദ്ര കൊലക്കേസിൽ കൂടുതൽ അന്വേഷണത്തിനും തെളിവെടുപ്പിനുമായി മൂന്ന് പ്രതികളെയും കസ്റ്റഡിയിൽ ആവശ്യപ്പെട്ട് പൊലീസ് ഇന്ന് കോടതിയിൽ അപേക്ഷ നൽകും. സുഭദ്രയെ കഴുത്തുമുറുക്കി കൊലപ്പെടുത്താനുപയോഗിച്ച ഷാളും മരണ സമയത്ത് ധരിച്ചിരുന്ന വസ്ത്രങ്ങളും ആഭരണങ്ങളും കണ്ടെത്താനാണ് റിമാൻഡിലുള്ള ശർമ്മിള,ഭർത്താവ് മാത്യൂസ് മാത്യൂസിന്റെ ബന്ധു റെയ്നോൾഡ് എന്നിവരെ കസ്റ്റഡിയിൽ വാങ്ങുന്നത്. ഒരാഴ്ചത്തേക്കാണ് കസ്റ്റഡിയിൽ വേണമെന്നാകും അന്വേഷണസംഘം കോടതിയിൽ ആവശ്യപ്പെടുക.. കൊച്ചി കടവന്ത്ര സ്വദേശിനി സുഭദ്രയെ കൊലപ്പെടുത്തി കുഴിച്ചുമൂടിയ കലവൂർ കോർത്തുശേരിയിലെ വീട്ടുവളപ്പിലും ആഭരണങ്ങൾ വിറ്റ ജുവലറികളിലും ഒളിവിൽ കഴിഞ്ഞ സ്ഥലങ്ങളിലുമെത്തിച്ച് തെളിവെടുക്കാനാണ് പൊലീസ് തീരുമാനം. രണ്ട് പ്രതികൾ ആലപ്പുഴ ജയിലിലും ശർമിള കൊട്ടാരക്കര ജയിലിലുമായതിനാൽ കസ്റ്റഡിയിൽ ലഭിച്ചാലും അടുത്ത ദിവസമേ ചോദ്യം ചെയ്യലും തെളിവെടുപ്പും ഉണ്ടാവാൻ സാധ്യതയുള്ളൂ.

Advertisement